Please enable javascript.Kottayam Accident Youth Death,ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; കോട്ടയം നഗരമധ്യത്തിൽ യുവാവിന് ദാരുണാന്ത്യം, എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് - 27 year old youth lost life in kottayam mc road after bike hits in auto - Samayam Malayalam

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; കോട്ടയം നഗരമധ്യത്തിൽ യുവാവിന് ദാരുണാന്ത്യം, എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്

Lipi 29 Apr 2022, 10:37 pm
Subscribe

കോട്ടയം എംസി റോഡിൽ നാഗമ്പടം എസ്എച്ച് മൗണ്ടിനു സമീപം വാഹനാപകടം. ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയ്മനം സ്വദേശിയായ യുവാവ് ആണ് മരിച്ചത്.

ഹൈലൈറ്റ്:

  • കോട്ടയത്ത് വാഹനാപകടം.
  • ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് സംഭവം.
  • ബൈക്ക് യാത്രക്കാരൻ മരിച്ചു.
Kottayam Accident Youth Death
മരിച്ച ബാലു (27), അപകടത്തിൽപ്പെട്ട വാഹനങ്ങൾ
കോട്ടയം (Kottayam): എംസി റോഡിൽ നാഗമ്പടം എസ്എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. അയ്‌മനം മണവത്ത് പുത്തൻപുരയിൽ ബാലു (27) വാണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 8.45 ന് എംസി റോഡിൽ നാഗമ്പടം എസ്എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. പൈനാപ്പിൾ എടുക്കുന്നതിനായി കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. ഈ സമയം എതിർദിശയിൽ നിന്നും പാഞ്ഞെത്തുകയായിരുന്നു യുവാവ്. ഏറ്റുമാനൂർ ഭാഗത്തു നിന്നും പാഞ്ഞെത്തിയ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു.

മീൻകടക്കുള്ളിലേക്ക് കാർ ഇടിച്ചു കയറി തൊഴിലാളി മരിച്ചു, വീഡിയോ കാണാം
Kottayam Accident Youth Death

അപകടത്തിൽപ്പെട്ട ഓട്ടോയും ബൈക്കും



ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോറിക്ഷ റോഡിലേയ്ക്കു മറിഞ്ഞു. അപകടത്തെ തുടർന്ന് ബൈക്ക് ഏതാണ്ട് പൂർണമായും തകർന്നു. ബൈക്കിൻ്റെ മുൻഭാഗം പൂർണമായും തവിട് പൊടിയായി. ബൈക്ക് യാത്രക്കാരനായ യുവാവിനു റോഡിൽ വീണാണ് പരിക്കേറ്റത്. റോഡിൽ തലയിടിച്ച് വീണ ഇയാൾ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്.

കോട്ടയത്തെ ഇരുട്ടിലാക്കി പെരുമ്പാമ്പ്

അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് റോഡിലെ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞു കിടന്നതിനാൽ വാഹനം നീക്കം ചെയ്യാൻ സാധിച്ചില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്ത് എത്തി.


Kottayam Accident Youth Death

യുവാവ് സഞ്ചരിച്ച ബൈക്ക്, മറിഞ്ഞ ഓട്ടോ



കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Kottayam News, Kottayam Accident, Nagampadam Accident
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ