ആപ്പ്ജില്ല

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരു സ്ത്രീ അടക്കം 3 പേർ മരിച്ചു! 2 കുട്ടികൾ വെൻ്റിലേറ്ററിൽ, സംഭവം കോട്ടയത്ത്

കോട്ടയത്ത് കാറപകടത്തിൽ മൂന്നുപേർ മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

Lipi 17 Oct 2020, 12:17 am
പുതുപ്പള്ളി: പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്നു യാത്രക്കാരും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേർ മുണ്ടക്കയം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
Samayam Malayalam Kottayam Car Accident
അപകടത്തിൽ മരിച്ചവർ


കരിനിലം കുന്നപ്പള്ളി ജിൻസ് കുഞ്ഞുമോൻ (33) , ജിൻസിൻ്റെ അച്ഛൻ്റെ സഹോദരി ഭർത്താവ് കുന്നന്താനം സ്വദേളി മുരളി (70), ഇദ്ദേഹത്തിൻ്റെ മകൾ ജലജ (40) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജലജയുടെ മക്കളായ അതുലും (16), അശ്വിനും (15) ആണ് ഗുരുതര പരിക്കുകളോടെ വെൻ്റിലേറ്ററിൽ ചികിത്സയിലുള്ളത്.
Also Read: ഇന്ന് ലോക ഭക്ഷ്യദിനം; ടെറസിലും വിളയും നെല്ല്! മാതൃകയാക്കാം ഈ ദമ്പതികളെ...

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ പുതുപ്പള്ളി-വാകത്താനം റോഡിൽ ഇരവിനല്ലൂർ തൃക്കോതമംഗലം ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നം പുതുപ്പള്ളി വഴി ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. പുതുപ്പള്ളിയിൽ നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. നിയന്ത്രണം വിട്ടെത്തിയ ഓൾട്ടോ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കെഎസ്ആർടിസി ബസിനടിയിലേയ്ക്കു ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.




Also Read: 45 ദിവസത്തെ ജയിൽ വാസം; പുറത്തിറങ്ങിയ പ്രതി കത്തിക്കുത്ത് കേസിൽ വീണ്ടും അകത്തായി! റിമാൻഡിലായത് വയോധികൻ്റെ കുടൽമാല കുത്തി മുറിച്ച കേസിൽ

കനത്ത മഴയിൽ റോഡിൽ നിന്നും തെന്നിപ്പോയതിനെ തുടർന്നു കാർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നുവെന്നു അയൽവാസി പോലീസിനു മൊഴി നൽകി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിൻസ് സുഹൃത്തിന്റെ കാറുമായാണ് പുതുപ്പള്ളി ഭാഗത്തേയ്ക്കു പോയത്. മുരളിയുടെ കുന്നന്താനത്തെ വീട്ടിലേയ്ക്കുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ജിൻസിനൊപ്പമുണ്ടായിരുന്നവർ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് ജനറൽ ആശുപത്രിയിൽ എത്തിയവർ പറഞ്ഞു.









കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്