ആപ്പ്ജില്ല

5000 ഡോസ് വാക്‌സിന് എത്തി; കോട്ടയത്ത് 26 കേന്ദ്രങ്ങളിൽ ഇന്ന് വാക്‌സിനേഷൻ

കോട്ടയം ജില്ലയിൽ കൊവിഷീൽഡ് വാക്‌സിൻ്റെ 5000 ഡോസ് കൂടി എത്തി. ഇന്ന് 26 കേന്ദ്രങ്ങളിൽ ഇവ നൽകും. അതേസമയം ജില്ലയിൽ 1703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Samayam Malayalam 19 Apr 2021, 1:49 am

ഹൈലൈറ്റ്:

  • കോട്ടയത്ത് 5000 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി.
  • ഇന്ന് 26 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം.
  • 1703 പേർക്കു കൂടി കൊവിഡ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kottayam Covid 19
പ്രതീകാത്മക ചിത്രം
കോട്ടയം: കൊവിഷീൽഡ് വാക്‌സിൻ്റെ 5000 ഡോസ് കൂടി കോട്ടയം ജില്ലയിൽ എത്തിച്ചേർന്നു. ഇതും ജില്ലയിൽ സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിനും ഇന്ന് 26 കേന്ദ്രങ്ങളിൽ നൽകും. കൊവിഷീൽഡിൻ്റെ ഇരുപതിനായിരം ഡോസ് കൂടി ഇന്ന് എത്തിച്ചേരും. ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർ അതേ വാക്‌സിൻ തന്നെ രണ്ടാം ഡോസും സ്വീകരിക്കുവാനും അതാത് വാക്‌സിനുകളുടെ വിതരണ കേന്ദ്രങ്ങളിൽ തന്നെ എത്തുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ എം അഞ്ജന നിർദേശിച്ചു.
കൊവിഡ് വ്യാപനം രൂക്ഷം... കോട്ടയം ജില്ലയില്‍ കര്‍ശന നടപടി, വീഡിയോ കാണാം

അതേസമയം ജില്ലയിൽ 1703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ സ്രവം നൽകിയവർക്കാണ് കൂടുതലായും രോഗം സ്ഥിരീകരിച്ചത്. 1687 പേർക്ക് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേർ രോഗബാധിതരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7239 ആയി. 316 പേർ രോഗമുക്തി നേടി.


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്