ആപ്പ്ജില്ല

കോട്ടയത്ത് 6 പേർക്ക് കൊവിഡ്; 11 പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ്. വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാല് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Lipi 6 Jul 2020, 8:02 pm
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.
Samayam Malayalam പ്രതീകാത്മക ചിത്രം


പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
ഇതുവരെ ജില്ലയില്‍ ആകെ 267 പേര്‍ രോഗബാധിതരായി. ഇതില്‍ 158 പേര്‍ രോഗമുക്തരായി.

Also Read: കൊവിഡ് പേടിക്കിടെ സര്‍ക്കാരിൻ്റെ ഉറക്കംകെടുത്തി സ്വപ്‌നയും!! ഏറ്റെടുത്ത് പ്രതിപക്ഷം, പിണറായി സര്‍ക്കാരിന് പണി വരുന്ന ഓരോ വഴി

രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 14ന് ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ എത്തി ഹോം ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശിനി (28). രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ ടാക്‌സിയില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്ക് പത്തനംതിട്ടയില്‍ ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ചിരുന്നു.

2. മധ്യപ്രദേശില്‍ നിന്നും സ്വകാര്യ ബസില്‍ ജൂണ്‍ 18ന് എത്തി ഹോം ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി (32). യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

3. ഡല്‍ഹിയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 23ന് എത്തി ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (44).

Also Read: വൻ മോഷണം ലക്ഷ്യമിട്ട് എത്തി! കടുത്തുരുത്തി പോലീസിൻ്റെ കെണിയിൽ കുടുങ്ങി മൂന്നംഗ സംഘം; പിടിയിലായത് 400 കിലോ റബർഷീറ്റ് മോഷ്ടിച്ചവർ

4. രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തി ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന മകന്‍ (13).

5. സൗദി അറേബ്യയില്‍ നിന്നും ജൂണ്‍ 20ന് എത്തി ഹോം ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി (32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ദുബായില്‍നിന്നും ജൂണ്‍ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടില്‍ ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി (33). തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കോട്ടയത്തേക്കുള്ള ടാക്‌സിയില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


രോഗമുക്തരായവര്‍

1. മംഗലാപുരത്തു നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശി (21).

2. ദുബായില്‍ നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി (34).

3. ഡല്‍ഹിയില്‍ നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30).

4. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12).

5. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42).

Also Read: കൊവിഡിൽ അടച്ച പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്

6. സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52).

7. മുംബൈയില്‍ നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48).

8. അഹമ്മദാബാദില്‍ നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29).

9. ദുബായില്‍ നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി (20).

10. കുവൈറ്റില്‍ നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23).

11. കുവൈറ്റില്‍ നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16).

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്