ആപ്പ്ജില്ല

'നേരിട്ടത് കൊടിയ പീഡനം, പോലീസുകാരാണ് തന്നെ കള്ളനാക്കിയത്, ഇന്ന് ഹാപ്പി'; അഭയ കേസിലെ 'ഹീറോ' അടക്ക രാജു പറയുന്നു... വീഡിയോ

അഭയ കൊലക്കേസിലെ മുഖ്യസാക്ഷിയായയിരുന്നു അടക്ക രാജു. അഭയ കൊല്ലപ്പെട്ട ദിവസം ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പുതൃക്കയിലിനെയും കോട്ടയത്തെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിൻ്റെ മൊഴി.

Lipi 26 Dec 2020, 7:21 pm
കോട്ടയം: കോളിളക്കം സൃഷ്ടിച്ച അഭയ കേസിൽ നിര്‍ണായകമായത് ദൃക്സാക്ഷിയായ അടക്ക രാജുവിൻ്റെ മൊഴിയായിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിൻ്റെ മൊഴി. കോടികൾ വാഗ്ദാനം ചെയ്തു പലരും സമീപിച്ചെങ്കിലും മൊഴിയിൽ രാജു ഉറച്ചുനിന്നു. ഇതോടെയാണ് അഭയ കൊലക്കേസും വഴിത്തിരിവിലെത്തിയത്.

ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലുമായി രണ്ട് അപകടം, കോട്ടയത്ത് രണ്ട് മരണം

'അഭയ കേസുമായി ബന്ധപ്പെട്ട് പലരീതിയിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. കൈക്കുള്ളിൽ വട്ട് വെച്ചു പോലീസുകാര്‍ അതിനു മുകളിലിരുന്നു. കൈപ്പത്തിയിലെ അസ്ഥി തെന്നിമാറി വട്ട് പുറത്തുവന്നു. കാലും കൈയും കെട്ടിയിട്ട് ഉള്ളം കാലിനിട്ടു തല്ലി. എന്തിനാണ് തന്നെ മര്‍ദിക്കുന്നതെന്നു ചോദിച്ചിട്ടും മറുപടി പോലും പറയാൻ പോലീസുകാര്‍ തയാറായില്ല. പോലീസുകാരാണ് തന്നെ കള്ളനാക്കിയത്. ഇതിലും ഭേദം തന്നെ കൊന്നുകളയുന്നതാണ് നല്ലതെന്ന് പലതവണ എസ്‍പിയോട് പറഞ്ഞു' രാജു വിശദമാക്കി

മരിയ സദനത്തിൽ ഉള്ളത് 416 അന്തേവാസികൾ; കൊവിഡ് നിയന്ത്രണവിധേയമായെന്ന് ഡയറക്ടർ

തനിക്ക് അറിയാവുന്നതല്ലേ പറയാൻ പറ്റൂ. കുറ്റം തൻ്റെ തലയിൽ കെട്ടിവെക്കാനായിരുന്നു പോലീസിൻ്റെ ശ്രമം. ഒരു കുറ്റവും താൻ ചെയ്തിട്ടില്ല. പക്ഷേ കണ്ടതു കണ്ടതാണ്. ഇന്ന് അഭയക്ക് നീതി കിട്ടി. താൻ ഹാപ്പിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിസ്റ്റര്‍ അഭയക്കുവേണ്ടി തൂലിക പടവാളാക്കിയ ഏക സാഹിത്യകാരന്‍ ഇതാ... ഇവിടെയുണ്ട്

28 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് അഭയ കേസിൻ്റെ വിധി പ്രസ്താവിച്ചത്. ഡിസംബര്‍ 23 ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയും മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും 5 ലക്ഷം രൂപയുമാണ് ശിക്ഷ. നേരത്തെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുത‍ൃക്കയിലിനെ കോടതി വിട്ടയച്ചിരുന്നു. 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെൻ്റ് വളപ്പിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്