ആപ്പ്ജില്ല

ദേവിയുടെ തിടമ്പെടുക്കാൻ ഇനി കുസുമമില്ല; ചെറുവള്ളി ക്ഷേത്രത്തിലെ പിടിയാന ചരിഞ്ഞു

കഴിഞ്ഞ 30 വർഷമായി ചെറുവള്ളി ക്ഷേത്രത്തിലെത്തുന്നവരുടെ പ്രിയങ്കരിയായിരുന്നു കുസുമം. കഴിഞ്ഞ ഏതാനം മാസങ്ങളായി പ്രായാധിക്യത്തെത്തുടർന്ന് അവശതയിലായിരുന്നു.

ഹൈലൈറ്റ്:

  • ചെറുവള്ളി കുസുമം വിടവാങ്ങി
  • ചരിഞ്ഞത് ചെറുവള്ളിക്കാരുടെ പ്രിയപ്പെട്ട ആന
  • പ്രായാധിക്യത്താൽ അവശതയിലായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam cheruvally kusumam
ചെറുവള്ളി കുസുമം: Photo Credit: Yadhu krishnan
പൊൻകുന്നം: ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ആന കുസുമം ചരിഞ്ഞു. ഏകദേശം 80 വയസ് പ്രായമുണ്ട്. 1993ലാണ് ചെറുവള്ളിയിൽ കുസുമത്തിനെ നടയിരുത്തുന്നത്. അന്ന് മുതൽ ചെറുവള്ളിക്കാരുടെ പ്രിയപ്പെട്ട ആനയായിരുന്നു കുസുമം എന്ന പിടിയാന.
പ്രായാധിക്യത്താൽ ഏകദേശം ആറ് മാസത്തോളം മോശം ആരോഗ്യ അവസ്ഥയിൽ ആയിരുന്നു ആന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അവശത മാറി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആന ചരിഞ്ഞത്. നൂറോളം എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്ന ആനയാണ് കുസുമം.

Also Read : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; ആശ്വാസമായി മഴയെത്തുമോ? സാധ്യത ഈ ജില്ലകളിൽ മാത്രം


ചെറുവള്ളി കുസുമം


മറ്റ് പ്രധാന വാർത്തകൾ

സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെകുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി


സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അധ്യക്ഷയായി.

സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കന്‍ഡറി വെയിറ്റിംഗ് ഏരിയകള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികള്‍, നവീകരിച്ച ഫാര്‍മസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, പാലിയേറ്റീവ് കെയര്‍, ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ കേരളം പദ്ധതിയില്‍നിന്ന് 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്