ആപ്പ്ജില്ല

ജില്ലയിൽ ഇനി കോഴിക്കട മാലിന്യം റോഡിൽ വീഴില്ല... നൂതന പദ്ധതി വരുന്നു, ക്ലീൻ കോട്ടയം - ഗ്രീൻ കോട്ടയം!!

ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയത്തിന്‍റെ ഭാഗമായി ജില്ലയിലെ കോഴിക്കടകളിൽ നിന്നും അറവ് ശാലകളിൽ നിന്നും കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കമിടുന്നത്.

| Edited by Samayam Desk | Lipi 27 Oct 2020, 8:39 pm
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ നേത്യത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി നടത്തുന്ന സമ്പൂർണ്ണമാലിന്യ നിർമ്മാർജ്ജന പദ്ധതിയ്ക്ക് തുടക്കമാകുന്നു. ജില്ലയിലെ കോഴിക്കടകളിലെയും അറവുശാലകളിലെയും മാലിന്യം പൂർണമായും സംസ്‌കരിക്കുന്നതിനുള്ള നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.
Samayam Malayalam Kottayam Map
പ്രതീകാത്മക ചിത്രം


Also Read: അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണ പോളിച്ചില്ല; 4 മാസമായിട്ടും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ കലക്ടര്‍, പരാതിക്കാര്‍ വീണ്ടും കോടതിയിലേക്ക്

ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയത്തിന്‍റെ ഭാഗമായി ജില്ലയിലെ കോഴിക്കടകളിൽ നിന്നും അറവ് ശാലകളിൽ നിന്നും കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കമിടുന്നത്. ഇത് പ്രകാരം താൽപര്യപത്രം ക്ഷണിച്ച് നടപടിക്രമങ്ങൾ പാലിച്ച് അംഗീകാരം നേടിയ ഫ്രഷ് കട്ട് പ്രോട്ടീൻസ്, കോഴിക്കോട് എന്ന കമ്പനിയാണ് ജില്ലയിലെ കോഴിക്കടകളിൽ നിന്നും അറവ് ശാലകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുക.

Also Read: മുസ്ലീം ലീഗ് നേതൃത്വത്തിന് ഉറക്കമില്ലാത്ത രാത്രികള്‍, വരാനിരിക്കുന്നത് ഒരു ഡസനിലേറേ അഴിമതി ആരോപണങ്ങള്‍? കെഎം ഷാജിക്കും ശേഷം ഇനിയും ഇഞ്ചി കൃഷിക്കാരോ?

ശേഖരിക്കുന്ന മാലിന്യങ്ങൾ ശീതികരിച്ച് ബോക്‌സുകളിൽ സംസ്‌ക്കരണ പ്ലാന്‍റുകളിൽ എത്തിച്ച് റെന്‍ററിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിച്ച് മത്സ്യതീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റും. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും, ജില്ലാ ശുചിത്വമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Also Read: ദുരൂഹത ഒഴിയാതെ അട്ടപ്പാടി മാവോയിസ്റ്റ് വെടിവെപ്പ്; ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല, ഏറ്റുമുട്ടലല്ലെന്ന് വിശ്വസിച്ച് പ്രദേശവാസികള്‍, കനത്ത ജാഗ്രത

ജില്ലാ തല പദ്ധതി ഒക്ടോബർ 28 ന് ബുധനാഴ്ച രാവിലെ 11.00 മണിക്ക് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എം അഞ്ജന മുഖ്യപ്രഭാഷണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിക്കും.

Also Read: കൂടത്തില്‍ കുടുംബത്തിലെ 7 ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍റെ മൊഴി തെറ്റ്, വീട്ടു ജോലിക്കാരിയുടെ മൊഴിയിലും പൊരുത്തക്കേട്, അന്വേഷണം വഴിത്തിരിവില്‍

പദ്ധതി നടപ്പാക്കുന്നതോടെ കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും പാതയോരങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയുന്നതും പൊതു ഇടങ്ങൾ മാംസ അവശിഷ്ടങ്ങൾ മൂലം മലിനീകരിക്കപ്പെടുന്നതും തടയാനാകും. ജില്ലയിൽ ലൈസൻസുളള മുഴുവൻ കോഴിക്കടകളും അറവ്ശാലകളും ഫ്രഷ് കട്ട് പ്രോട്ടീൻസുമായി കരാറിൽ ഏർപ്പെട്ട് മാലിന്യങ്ങൾ പ്രസ്തുത കമ്പനിക്ക് കൈമാറേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്