ആപ്പ്ജില്ല

കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ്; രോഗമുക്തി നേടിയത് ഷാര്‍ജയില്‍ നിന്നും!

ജൂൺ 19 നാണ് ഇവർ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയത്. ഇവിടെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റൈനിൽ കഴിഞ്ഞ ശേഷം രണ്ടാം ഘട്ടമായാണ് വീട്ടിലേയ്ക്ക് എത്തിയത്. പായിപ്പാട് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുന്നതിനിടെയാണ് ഇവർക്കു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

Lipi 2 Jul 2020, 8:41 pm
കോട്ടയം: ഷാർജയിൽ കോവിഡ് ബാധിച്ച് മൂന്നാഴ്ചയിലേറെ വിദേശത്ത് ചികിത്സയിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ യുവതിയ്ക്കു വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. യുഎഇയിലെ ഷാർജയിൽ നിന്നും ചങ്ങനാശേരി പായിപ്പാട് എത്തിയ യുവതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തു നിന്നും എത്തി വീട്ടിൽ ഹോം ക്വാറന്‍റൈനിൽ കഴിയുന്നതിനിടെയാണ് യുവതിയ്ക്കു വീണ്ടും രോഗം സ്ഥിരീകരിച്ചത്.
Samayam Malayalam covid 19


Also Read: മാതൃസംഗമത്തിനും വാര്‍ഷികാഘോഷത്തിനും വരെ പണപിരിവ്; സ്കൂളുകള്‍ തുറന്നില്ലെങ്കിലും ഫീസടക്കണം, അണ്‍എയ്ഡസ് വിദ്യാലയങ്ങളില്‍ പകല്‍ക്കൊള്ള!!

ജൂൺ 19 നാണ് ഇവർ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയത്. ഇവിടെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റൈനിൽ കഴിഞ്ഞ ശേഷം രണ്ടാം ഘട്ടമായാണ് വീട്ടിലേയ്ക്ക് എത്തിയത്. പായിപ്പാട് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുന്നതിനിടെയാണ് ഇവർക്കു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.
യുഎഇയിൽ ഷാർജയിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ഇവിടെ വച്ചു നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് പത്തിന് ഷാർജയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

തുടർന്നു ഷാർജയിൽ നടത്തിയ പരിശോധനയിൽ ഇവർക്കു കൊവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തി. ജൂൺ മൂന്നിനു നടത്തിയ പരിശോധനയിലാണ് ഇവർ രോഗവിമുക്തയായതായി കണ്ടെത്തിയത്. പിന്നീട് ഇവർ ഷാർജയിൽ നിന്നും നാട്ടിലേയ്ക്കു തിരികെ മടങ്ങുകയായിരുന്നു. തുടർന്നു ഇവർ നാട്ടിലെത്തി ഹോം ക്വാറന്‍റൈനിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

Also Read: 'ആര്‍എസ്എസ് നേതാവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥപനത്തിന് നഗരസഭ വക മൂന്ന് സെന്‍റ്;' ഇരിട്ടിയില്‍ വീണ്ടും വിവാദം, സിപിഎമ്മില്‍ പ്രതിഷേധം!!

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്കു വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയെങ്കിലും, ഒരു പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ രോഗ ബാധ സ്ഥിരീകരിക്കുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഇവർക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ വീട്ടുകാർ അടക്കമുള്ള ബന്ധുക്കളോട് ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്