കടന്നൽ കൂട് ഇളകി, തൊഴിലാളികൾക്ക് കുത്തേറ്റു; 4 പേർക്ക് ഗുരുതരം
റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്ത്രീകൾക്ക് കുത്തേറ്റത്.കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തേറ്റതോടെ സ്ത്രീകൾ ഓടി രക്ഷപെട്ടു
Samayam Malayalam 10 Jan 2021, 6:53 am
ഹൈലൈറ്റ്:
- ഏഴ് പേർക്ക് കടന്നൽ കുത്തേറ്റു
- കടന്നൽ കുത്തേറ്റ 4 പേർക്ക് ഗുരുതരം
- തൊഴിലാളി സ്ത്രീകൾക്കാണ് കുത്തേറ്റത്
കോട്ടയം: കാട് വെട്ടി തെളിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് 7 പേർക്ക് പരിക്കേറ്റു. തൊഴിലാളികളായ സ്ത്രീകൾക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 4 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം പാറത്തോട് റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി സ്ത്രീകൾക്ക് കുത്തേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2:30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കൂട് ഇളകി വീണാണ് അപകടം ഉണ്ടായത്. തോട്ടത്തിൽ നിന്ന് ഓടിയ സ്ത്രീകളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.