ആപ്പ്ജില്ല

ടിക് ടോക്കിലൂടെ പരിചയം, 16കാരിയെ കാണാന്‍ നാലംഗസംഘം പാലക്കാട്ട് നിന്നും കുമ്മനത്തേക്ക്... ഒടുവില്‍ ശരിക്കും 'ആപ്പിലായി'

കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന് കലശലായ ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് പിടിക്കുകയായിരുന്നു. ഈ യാത്രയാണ് ഒടുവിൽ പോലീസിന്‍റെ കൈയിൽ എത്തിയത്.

| Edited by Samayam Desk | Lipi 19 Sept 2020, 5:12 pm
കോട്ടയം : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘമാണ് ഏറ്റവുമൊടുവിൽ 'ആപ്പി'ലായത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് രജിസ്‌ട്രേഷനുള്ള കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് പതിനാറുകാരിയായ പെൺകുട്ടിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന യുവാക്കളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ സംഘടിക്കുകയും യുവാക്കളെ ചെറുതായി ഒന്ന് താക്കീത് ചെയ്യുകയും ചെയ്തു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: മുര്‍ഷിദ് തീവ്രവാദിയാണെന്ന് അറിഞ്ഞിരുന്നില്ല; ഞെട്ടല്‍ മാറാതെ പാതാളത്തെ പ്രദേശവാസികള്‍, നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...

താക്കീതിന് വഴങ്ങാതിരുന്ന സംഘം വീണ്ടും ആത്മാർത്ഥമായി പരിശ്രമിച്ച് പെൺകുട്ടിയുടെ വീട് കണ്ടു. അപരിചിതരായ നാല് യുവാക്കൾ കുട്ടിയെ വീട്ടിലെത്തിയതോടെ പ്രശ്‌നത്തിൽ ബന്ധുക്കളും ഇടപെട്ടു. ഇതോടെ നാട്ടുകാരും വട്ടം കൂടി . യുവാക്കളെ തടഞ്ഞുവച്ച് കുമരകം പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ചോദിച്ചതോടെയാണ് യുവാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരുവർഷം മുൻപാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാക്കൾ ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഫോൺ നമ്പർ കൈമാറുകയും മറ്റ് പല ആപ്പുകളിലൂടെ സൗഹൃദം തുടരുകയും ചെയ്തു.

Also Read: കരമനയിലെ ദുരൂഹമരണം കൂടത്തായി മോഡലോ? കാര്യസ്ഥന്‍ രവീന്ദ്രനെതിരെ തെളിവുകൾ, നിര്‍ണായക കണ്ടെത്തലുമായി പോലീസ്

കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന് കലശലായ ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് പിടിക്കുകയായിരുന്നു. ഈ യാത്രയാണ് ഒടുവിൽ പോലീസിന്‍റെ കൈയിൽ എത്തിയത്.
ഇവർക്കെതിരെ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസോ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടില്ല. നാല് യുവാക്കളും ഇവർ സഞ്ചരിച്ച കാറും ഇപ്പോഴും കുമരകം പോലീസിന്‍റെ കസ്റ്റഡിയിലാണ്.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്