ആപ്പ്ജില്ല

'മിക്ക ദിവസവും പട്ടിണിയിലാണ്'; മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കടുത്തുരുത്തി സ്വദേശി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെയാണ് വെള്ളാശേരി കാശാംകാട്ടിൽ രാജു ദേവസ്യ തൂങ്ങി മരിച്ചത്. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത് ’’ . രാജുവിന്‍റെ പോക്കറ്റിൽ നിന്നും കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു

Samayam Malayalam 9 Jun 2020, 9:09 am
കോട്ടയം. ജോലി നഷ്ടപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ജീവനൊടുക്കി. കോട്ടയം കടുത്തുരിത്തിയിലാണ് സംഭവം നടന്നത്. സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെയാണ് വെള്ളാശേരി കാശാംകാട്ടിൽ രാജു ദേവസ്യ തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടത്. തറവാട് വീട്ടില്‍ താമസിക്കുന്ന അമ്മയെ കണ്ട ശേഷമാണ് രാജു ജീവനൊടുക്കിയത്.
Samayam Malayalam hotel employee commit suicide after writing letter to chief minister pinarayi vijayan
'മിക്ക ദിവസവും പട്ടിണിയിലാണ്'; മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കടുത്തുരുത്തി സ്വദേശി ആത്മഹത്യ ചെയ്തു


Also Read: ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിക്കാതെ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും റോഡിൽ പിറന്നാളാഘോഷം ‍; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ പതിനാല് വർഷമായി ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു രാജു. ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടു. നാലുമാസമായി വീട്ടു വാടക കൊടുക്കാനായിട്ടില്ല. മക്കളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ കഴിയുന്നില്ല. ഇതെല്ലാമാണ് പ്രതിയെ ജീവനൊടുക്കാന്‍ പ്രോരിപ്പിച്ചതെന്നാണ് സൂചന.

Also Read: പ്രണയിച്ചതിന്‍റെ വൈരാഗ്യം; മൂവാറ്റുപുഴയിൽ വെട്ടേറ്റ യുവാവ് അപകടനില തരണം ചെയ്തു

ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും വഴിയില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത് ’’ . രാജുവിന്‍റെ പോക്കറ്റിൽ നിന്നും കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്