ആപ്പ്ജില്ല

കോട്ടയം ജില്ലാ പഞ്ചായത്തിന് ഇതെന്തുപറ്റി? ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും തമ്മിൽ അമ്മായിയമ്മ പോര്!! വികസന പദ്ധതികൾ മരവിച്ചു

കോട്ടയത്തെ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ തമ്മിൽ ഏകോപനം ഇല്ലാത്തത് വിവിധ പദ്ധതി നിർവഹണത്തെ കാര്യമായി ബാധിക്കുന്നുവെന്ന് 2018-19 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Samayam Malayalam 4 Oct 2020, 8:27 pm
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിൽ ഏകോപനമില്ലാത്തത് പദ്ധതി നിർവഹണത്തെയും വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. ജില്ലാ പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള അതിരൂക്ഷമായ വിമർശനമുള്ളത്. ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതാണ് പദ്ധതി നിർവഹണത്തെ കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം. 2018-19 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള പരാമർശം ഉള്ളത്.
Samayam Malayalam internal disputes including political between kottayam district panchayat and other panchayats
കോട്ടയം ജില്ലാ പഞ്ചായത്തിന് ഇതെന്തുപറ്റി? ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും തമ്മിൽ അമ്മായിയമ്മ പോര്!! വികസന പദ്ധതികൾ മരവിച്ചു



​ഉദാഹരണമായി അയർക്കുന്നം

ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലേയ്ക്കുള്ള പദ്ധതികൾ തയാറാക്കുമ്പോൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നില്ലെന്നതാണ് ഓഡിറ്റ് റിപ്പോർട്ട് പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അയർക്കുന്നം പഞ്ചായത്തിലെ വികസന പദ്ധതികളെപ്പറ്റിയാണ്. അയർക്കുന്നം പഞ്ചായത്ത് തുക അനുവദിച്ച പദ്ധതിയിൽ 204 മീറ്റർ എക്സ്റ്റൻഷൻ പൈപ്പ് സ്ഥാപിച്ചത് ജില്ലാ പഞ്ചായത്താണ്. പൈപ്പ് സ്ഥാപിച്ചതല്ലാതെ ഈ പദ്ധതി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്തില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ആറാം വാർഡിലെ ജനപ്രതിനിധി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കിയ ശേഷമാണ് ഇതു ജില്ലാ പഞ്ചായത്തിന്റെ ഫണ്ടാണ് എന്നു പോലും തിരിച്ചറിയുന്നത്. ഇത് കൂടാതെ നീറിക്കാട് ഹരിജൻ കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രോജക്ടും, ജില്ലാ പഞ്ചായത്തിലെ പകൽവീട് പദ്ധതിയും ഈ ഏകോപനമില്ലാത്തതിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു.

​പ്രശ്നം രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥരിലും

ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലാത്തതാണ് പ്രധാന പ്രശ്നത്തിനു കാരണമായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്തിലെയും, ബ്ലോക്കിലെയും ജില്ലാ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ തമ്മിൽ പലപ്പോഴും പദ്ധതി നിർവഹണത്തിൽ ഏകോപനം ഉണ്ടാകാറില്ല. ഇത് ഓരോ പ്രോജക്ടുകളെയും സാരമായി ബാധിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം പല പദ്ധതികളും പാതിവഴിയിൽ ഇഴഞ്ഞു നീങ്ങുകയോ, പൂർത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

​രജിസ്റ്ററുകളിലും പ്രശ്‌നങ്ങൾ ഏറെ


ജില്ലാ പഞ്ചായത്തിന്റെ ആസ്ഥികളുടെ കണക്കുകൾ ശേഖരിച്ചു സൂക്ഷിച്ചിട്ടില്ല. ആസ്ഥി രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ല. ആസ്ഥികൾ കണക്കു കൂട്ടാത്തതിനാൽ ജനറൽ ഫണ്ട് കൃത്യമല്ല. ഡിപ്പോസിറ്റ് രജിസ്റ്ററും കൃത്യമല്ല. സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന തുക രേഖപ്പെടുത്തുന്ന രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്