ആപ്പ്ജില്ല

ഇടഞ്ഞോടിയ കൊമ്പൻ നാട് വിറപ്പിക്കുന്നു; 10 മണിക്കൂറായിട്ടും തളയ്ക്കാനായില്ല! ഓട്ടോറിക്ഷ തകർത്തു, പോസ്റ്റ് കുത്തിമറിച്ചു, സംഭവം പള്ളിക്കത്തോട്ടിൽ

കോട്ടയം ജില്ലയിലെ എളമ്പള്ളി ഏനാട്ടുശേരിയ്ക്കു സമീപം തടി പിടിക്കാൻ എത്തിച്ച കൊമ്പനാന ഇടഞ്ഞോടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സംഭവം. കൊമ്പനെ ഇതുവരെയും തളയ്ക്കാനായിട്ടില്ല.

Lipi 20 Oct 2020, 12:25 am
കോട്ടയം: പത്തു മണിക്കൂറായി നാടിനെ വിറപ്പിച്ച് കൊമ്പൻ്റെ അഴിഞ്ഞാട്ടം. തടി പിടിക്കാൻ എത്തിയ കൊടുങ്ങൂർ സ്വദേശിയുടെ സുന്ദർ സിംങ് എന്ന കൊമ്പനാണ് എളമ്പള്ളി ഏനാട്ടുശേരിയ്ക്കു സമീപം ഇടഞ്ഞോടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടഞ്ഞോടിയ കൊമ്പനെ ഇതുവരെയും തളയ്ക്കാനായിട്ടില്ല. ആന രണ്ട് പോസ്റ്റ് കുത്തിമറിച്ചതോടെ പ്രദേശമാകെ ഇരുട്ടിലായി. പ്രദേശത്തെ തോട്ടത്തിലേയ്ക്കു ഓടിക്കയറിയ കൊമ്പനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
Samayam Malayalam Kottayam Elephant Attack
ഇടഞ്ഞോടിയ ആന


Also Read: വൈക്കത്തഷ്ടമിക്ക് ആന വേണ്ടെന്ന് ദേവസ്വം; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ, രണ്ടാനകളെ അനുവദിക്കണമെന്ന് ആവശ്യം

തിങ്കളാഴ്ച രാവിലെയാണ് ഇളമ്പള്ളിയ്ക്കു സമീപം ഏനാട്ടുശേരിയിൽ തടി പിടിക്കുന്നതിനായി ആനയെ കൊണ്ടുവന്നത്. തടി പിടിച്ചതിനു ശേഷം ആനയെ സമീപത്തെ തോട്ടിൽ കുളിപ്പിക്കാൻ ഇറക്കി. ഇതിനിടെ കുറുമ്പ് കാട്ടിയ ആന തോട്ടിൽ നിന്നും കയറാൻ തയാറായില്ല. കൊമ്പനെ പിടികൂടാനും നിലയ്ക്കു നിർത്താനും പാപ്പാന്മാർ ശ്രമിച്ചു. എന്നാൽ തയാറാകാതിരുന്ന ആന തോടിന്റെ അക്കരയിലേയ്ക്കു കയറുകയായിരുന്നു.



Also Read: ജോസഫ് വിഭാഗത്തിൽ അസ്വാരസ്യങ്ങൾ; സജി മഞ്ഞക്കടമ്പനെതിരെ 'മോജോ' സഖ്യം! ആദ്യം വെട്ടിയത് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന്

ആനയെ തളയ്ക്കുന്നതിനായി ഉടമ കൊടുങ്ങൂർ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ആളുകൾ എത്തി. ഈ സമയം ഇടഞ്ഞോടിയ കൊമ്പൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർത്തു. ഓട്ടോറിക്ഷ കൊമ്പിൽ കോർത്ത് നിലത്തടിച്ചു. ഓടുന്നതിനിടെ രണ്ടിടത്തും വൈദ്യുതി പോസ്റ്റുകളും കൊമ്പൻ കുത്തി മറിച്ചു. ആനയെ തളയ്ക്കുന്നതിനായി വൈകിട്ട് നാലു മണിയോടെ കോട്ടയത്തു നിന്നും മയക്കുവെടി വിദഗ്ധനായ ഡോ. സാബു സി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തി. നേരം ഇരുട്ടിയതോടെ ആന ഓടിയ വഴി പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. നാട്ടുകാരും ആന ഉടമയും പള്ളിക്കത്തോട്, പൊൻകുന്നം പോലീസും ചേർന്നു സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.







കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്