ആപ്പ്ജില്ല

പാലായെ ചെങ്കടലാക്കി എല്‍ഡിഎഫ് ജാഥ, മാണി സി കാപ്പനുള്ള താക്കീതോ? വീഡിയോ കാണാം

പാലാ നഗരത്തെ ചെങ്കടലാക്കി എൽഡിഎഫിന്‍റെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്വീകരണ റാലി എൽഡിഎഫിനെ വഞ്ചിച്ച മാണി സി കാപ്പനുള്ള താക്കീതായി മാറി. 11 ന് കുരിശുപള്ളി ജംഗ്ഷനിൽ എത്തിയ ജാഥയെ വാദ്യ മേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.

| Edited by Samayam Desk | Lipi 19 Feb 2021, 9:51 pm
കോട്ടയം: എൽഡിഎഫ് വികസന മുന്നേറ്റ യാത്രക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം. യുഡിഎഫിന്‍റെ സമനില തെറ്റിച്ചു പാലായിൽ ചെമ്പട പടയോട്ടം. എൽഡിഎഫ് നേതൃത്വത്തിൽ സിപിഐ ദേശീയ സെക്രട്ടറി ബിനോയി വിശ്വം നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം. യുഡിഎഫ് കോട്ടയിൽ ചെമ്പടയുടെ പടയോട്ടം യുഡിഎഫിന്‍റെ സമനില തെറ്റിച്ചു. പാലാ നഗരത്തെ ചെങ്കടലാക്കി എൽഡിഎഫിന്‍റെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്വീകരണ റാലി എൽഡിഎഫിനെ വഞ്ചിച്ച മാണി സി കാപ്പനുള്ള താക്കീതായി മാറി.

Also Read: കാപ്പൻ യുഡിഎഫിനോപ്പവും 'കോപ്പൻ' എൽഡിഎഫിനോപ്പവും, ജോസ് കെ മാണിയെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

രാവിലെ 9.30 ക്ക് തന്നെ പ്രവർത്തകർ പാലായിൽ കുരിശുപള്ളി ജംഗ്ഷനിലും സിവിൽ സ്റ്റേഷൻ ജംഗ്ഷനിലും എത്തിത്തുടങ്ങിയിരുന്നു. 11 ന് കുരിശുപള്ളി ജംഗ്ഷനിൽ എത്തിയ ജാഥയെ വാദ്യ മേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ളാലം ജംഗ്ഷനിൽ സജ്ജീകരിച്ച പന്തലിൽ എത്തി.കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംഘാടക സമതി ചെയർമാൻ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.

Also Read: മാലിന്യംതള്ളുന്നത് തടയാന്‍ എന്തെളുപ്പം, സുനിലിന്‍റെയും ബൈജുവിന്‍റെയും വഴി സൂപ്പര്‍!

ജാഥാക്യാപ്റ്റൻ ബിനോയി വിശ്വം, എം വി ഗോവിന്ദൻ മാസ്റ്റർ, തോമസ് ചാഴികാടൻ എം പി, അഡ്വ പി വസന്തം, സാബു ജോർജ്‌, ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, ബി സുരേന്ദ്രൻ പിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ ഷാജി കടമല, ജോർജ് അഗസ്റ്റിൻ, വി എൻ വാസവൻ, സി കെ ശശിധരൻ പ്രൊഫ എം റ്റി ജോസഫ്. ബാബു കെ ജോർജ്. ലോപ്പസ് മാത്യു, രാജീവ് നെല്ലിക്കുന്നേൽ, റ്റി വി ബേബി അഡ്വ വി കെ സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. സ്വീകരണ പരിപാടികൾക്ക് പി എം ജോസഫ്, അഡ്വ സണ്ണി ഡേവിഡ്, അഡ്വ ജോസ് ടോം, കുരിയാക്കോസ് ജോസഫ് , ഔസേപ്പച്ചൻ തകടിയേൽ, ആർ റ്റി മധുസൂദനൻ, ആന്റോ ജോസ് പടിഞ്ഞാറേക്കര, സിബി തൊട്ടുപുറം, ഷാർളി മാത്യു. അഡ്വ തോമസ് വി റ്റി, ജോസ് കുറ്റിയാനിമറ്റം, ബെന്നി മൈലാടൂർ, പി കെ ഷാജകുമാർ, ജോയി കുഴിപ്പാല, പീറ്റർ പന്തലാനി, ആദർശ് കെ ആർ, ജോസ്‌കുട്ടി പൂവേലി എന്നിവർ നേതൃത്വം നൽകി.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്