കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വി സിബിഐ അന്വേഷിക്കട്ടെയെന്ന് മാണി സി കാപ്പന്. എകെ ശശീന്ദ്രന് വിവാദം സംബന്ധിച്ച് ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മാണി സി കാപ്പന് ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പാലായില്‍ ജോസ് കെ മാണിയെ അട്ടിമറിച്ച് വന്‍ വിജയമാണ് മാണി സി കാപ്പന് നേടിയത്. 15000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സംഭവത്തെക്കുറിച്ച് സിപിഎം നേതൃത്വവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു