ആപ്പ്ജില്ല

പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥി തന്നെ എത്തും, ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണം: എല്‍ഡിഎഫ്

കഴിവുള്ള നിരവധി പേര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 10 Aug 2023, 2:31 pm
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read: മോഷണമുതല്‍ ആഢംബര ജീവിതത്തിന്, മോഷ്ടാവ് സ്പൈഡർ സാബു പിടിയിൽ; തുമ്പുണ്ടായത് അന്‍പതോളം കേസുകളില്‍

'പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥി തന്നെ എത്തും. കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കുമെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട്. ഇവരിൽനിന്ന് ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ 12ന് പ്രഖ്യാപനം ഉണ്ടാകും', മന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കേരളീയം 2023 നവംബർ 1 മുതൽ

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കും. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കും. ഇതിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും ഉൾപ്പെടും. ഇരുപതോളം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ യോഗം ആഗസ്റ്റ് 14ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരാനാണ് ഉദ്ദേശിക്കുന്നത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്