ആപ്പ്ജില്ല

Bus Accident in Kerala: ടൂർ പോകാൻ സ്കൂൾ വിളിച്ചത് 5 ബസുകൾ, എംവിഡി നോക്കിയപ്പോൾ അഞ്ചും കൊള്ളില്ല; ഇനി മറ്റ് വാഹനങ്ങൾ കണ്ടെത്തണം

കോട്ടയം ചിങ്ങവനത്ത് ടൂർ പോകാൻ തയ്യാറെടുത്തു നിന്ന അഞ്ചു ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ വിലക്ക്. ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിൽ നിന്നു വിനോദ യാത്രയ്ക്ക് ഒരുങ്ങിയ അഞ്ചു ബസുകൾക്കെതിരെയാണ് നടപടി.

Samayam Malayalam 7 Oct 2022, 8:32 am
കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിൽ സ്‌കൂൾ വിദ്യാർഥികൾ അടങ്ങിയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥികൾ അടക്കം ഒൻപതു പേർ മരിച്ച സംഭവത്തിനു പിന്നാലെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. കോട്ടയം ജില്ലയിൽ നിന്നും വിനോദയാത്രയ്ക്കായി സ്‌കൂൾ അധികൃതർ ബുക്ക് ചെയ്തിരുന്ന അഞ്ചു ബസുകൾക്കു മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിൽ നിന്ന് ടൂർ പോകാൻ തയ്യാറെടുത്തു നിന്ന അഞ്ചു ബസുകൾക്കാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിലക്ക്.
Samayam Malayalam motor vehicle department inspection in tourist buses after vadakkencherry incident
Bus Accident in Kerala: ടൂർ പോകാൻ സ്കൂൾ വിളിച്ചത് 5 ബസുകൾ, എംവിഡി നോക്കിയപ്പോൾ അഞ്ചും കൊള്ളില്ല; ഇനി മറ്റ് വാഹനങ്ങൾ കണ്ടെത്തണം



​വിലക്ക് ഈ ബസുകൾക്ക്

പോപ്പോയി, മാമ്പഴം, പാരഡൈസ്, ടു ബ്രദേഴ്‌സ് എന്നീ ബസുകൾ സർവീസിനു അനുയോജ്യമല്ലെന്ന റിപ്പോർട്ടാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്. ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിൽ നിന്നുള്ള വിദ്യാർഥി സംഘം സഞ്ചരിക്കാനിരുന്ന ബസുകൾക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക് ലഭിച്ചത്.

​എക്‌സ്ട്രാ ഫിറ്റിങ്ങുകളും ലൈറ്റുകളും

ഇന്നലെ രാത്രിയിൽ പാലക്കാട് വടക്കഞ്ചേരിയിൽ അമിത വേഗത്തിൽ എത്തിയ വിനോദ സഞ്ചാര വാഹനം കെഎസ്ആർടിസി ബസിൽ ഇടിച്ച് വിദ്യാർഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതിനിടെയാണ് ചിങ്ങവനം ക്ലിമ്മീസ് സ്‌കൂൾ അധികൃതർ മോട്ടോർ വാഹന വകുപ്പിനെ വിനോദയാത്ര പോകുന്ന വിവരം അറിയിച്ചത്. ഇത് അനുസരിച്ച് സ്‌കൂളിൽ എത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ എക്‌സ്ട്രാ ഫിറ്റിങ്ങുകളും എക്‌സ്ട്രാ ലൈറ്റുകളും കണ്ടെത്തിയത്.

​മറ്റു വാഹനങ്ങൾ കണ്ടെത്താൻ നിർദേശം

വാഹനങ്ങൾ വിനോദയാത്രയ്ക്ക് അനുയോജ്യമല്ലെന്ന റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ അധികൃതർക്ക് നൽകി. വിനോദയാത്രയ്ക്കു മറ്റു വാഹനങ്ങൾ കണ്ടെത്തണമെന്നും നിർദേശിച്ചു. ജില്ലയിൽ ഇത്തരത്തിൽ വിനോദ സഞ്ചാരത്തിനായി വാഹനങ്ങൾ വിളിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്