ആപ്പ്ജില്ല

"വോട്ട് ചോദിച്ച് ഈ വഴി വന്നാല്‍ ചൂലിന് തല്ലും", വീട്ടമ്മമാരുടെ പ്രതിഷേധം ശക്തം, ഇവിടെ സ്ഥാനാര്‍ത്ഥികള്‍ ഇത്തിരി വിയര്‍ക്കും

കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി അധികാരത്തിൽ ഇരുന്ന രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തംഗങ്ങളും റോഡ് നവീകരണത്തിൽ യാതൊരു നടപടിയും എടുത്തില്ലന്നാണ് നാട്ടുകാരുടെ പരാതി.

| Edited by Samayam Desk | Lipi 3 Dec 2020, 1:06 pm
മുണ്ടക്കയം: വോട്ട് ചോദിച്ചു ഈ വഴി എത്തിയാൽ ചൂലിന് തല്ലുമെന്ന് വീട്ടമമ്മാരുടെ പ്രതിഷേധവും ഭീഷണിയും. തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ, ഇതിനുമുമ്പ് റോഡ് നന്നാക്കി ഇല്ലെങ്കിൽ വോട്ട് ചെയ്യില്ലെന്നും സ്ഥാനാർഥിമാരെ ബഹിഷ്കരിക്കുമെന്നുമുള്ള ഭീഷണിയാണ് വീട്ടമ്മമാർ ഉയർത്തിയിരിക്കുന്നത്.
Samayam Malayalam Road issue in Mundakkayam


Also Read: ഏത് അടിയന്തിരസാഹചര്യവും നേരിടാൻ പോലീസ് സേന സുസജ്ജം: ഡിജിപി

കൊക്കയാർ പഞ്ചായത്ത്‌ പതിമൂന്ന് ഒന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന മുക്കുളം,88 റോഡ് തകർന്നു കിടക്കുന്നതിനെതിരെയാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊക്കയാർ പഞ്ചായത്തിലെ മുക്കുളം 88 റോഡാണ് അഞ്ച് വർഷത്തിലേറെയായി തകർന്ന് കിടക്കുന്നത്. ടാറിങ്ങ് ഇളകി മെറ്റൽ തെറിച്ച് കിടക്കുന്ന റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമാണ് എന്നാണ് പരാതി ഉയരുന്നത്. റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്ന കർശന നിലപാടിലാണ് ഈ പ്രദേശത്തെ വീട്ടമ്മമാർ.

Also Read: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

തകർന്ന് കിടക്കുന്ന റോഡിലൂടെ ബൈക്ക് യാത്രക്കാർക്ക് പോലും പോകാനാവാത്ത സ്ഥിതിയാണ്. ബൈക്കുകൾ നിരന്തരം തകരാറിലാകുന്നതും പതിവാണ്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി അധികാരത്തിൽ ഇരുന്ന രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തംഗങ്ങളും റോഡ് നവീകരണത്തിൽ യാതൊരു നടപടിയും എടുത്തില്ലന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയെങ്കിലും റോഡ് നവീകരണത്തിൽ അധികൃതർ കൃത്യമായ നടപടി എടുക്കാത്തതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്