ആപ്പ്ജില്ല

പൂവൻതുരുത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു

സെപ്റ്റംബർ 12 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ബാബുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്‍റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

| Edited by Samayam Desk | Lipi 23 Sept 2020, 6:34 pm
കോട്ടയം: കൊവിഡ് ബാധിച്ച് പത്തു ദിവസമായി ചികിത്സയിലായിരുന്ന പൂവൻതുരുത്ത് സ്വദേശി മരിച്ചു. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി ജെ ജോസഫാ(ബാബൂ -65) ജനറൽ ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
Samayam Malayalam സിജെ ജോസഫ്


Also Read: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല, വൈറലായ വിവരം അറിഞ്ഞില്ല, ചെങ്കൊടിയേന്തിയ ആ സഖാവ് പറയുന്നു..

സെപ്റ്റംബർ 12 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ബാബുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്‍റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഇദ്ദേഹത്തെ മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Also Read: അരിക്കടത്തിൻ്റെ മറവില്‍ കഞ്ചാവ് കടത്ത്; ലോറിയിലും കാറിലുമായി കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം വ്യാഴാഴ്ച രാവിലെ 11 ന് പള്ളം സിഎസ്ഐ പള്ളിയിൽ നടക്കും. ഭാര്യ - ശോഭനാ. മക്കൾ - ജിഷ, ജിനേഷ്. മരുമകൻ - ജോബി.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്