ആപ്പ്ജില്ല

ശസ്ത്രക്രിയ കഴിഞ്ഞു, ഉമ്മൻ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും

Oommen Chandy: മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് മടക്കം 17നാക്കിയത്. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണ്. ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. അതിവേഗം പൂർണ ആരോ​ഗ്യവാനായി മടങ്ങി വരുമെന്ന് ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു.

Samayam Malayalam 14 Nov 2022, 10:35 pm
കോട്ടയം: ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.
Samayam Malayalam Oommen Chandy
ഉമ്മൻ ചാണ്ടി


Also Read: മതിയായ തെളിവില്ല, തൃക്കാക്കല കൂട്ടബലാത്സംഗ കേസ് പ്രതി സിഐയുടെ അറസ്റ്റ് ഇനിയും വൈകും

മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് മടക്കം 17നാക്കിയത്. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണ്. ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. അതിവേഗം പൂർണ ആരോഗ്യവാനായി മടങ്ങി വരുമെന്ന് ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ ലേസർ ചികിത്സയ്ക്ക് വിധേയനാക്കിയത്. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്