ആപ്പ്ജില്ല

'ഭക്ഷണം മോശം... കുടിവെള്ളം കിട്ടുന്നില്ല...'; നാട്ടകം ഫസ്റ്റ് ലൈൻ ട്രിറ്റ്‌മെൻ്റ് സെൻ്ററിനെതിരെ രോഗികൾ, പ്രതിഷേധം

നാട്ടകം ഫസ്റ്റ് ലൈൻ ട്രീറ്റ്‍മെൻ്റ് സെൻ്ററിൽ രോഗികളുടെ പ്രതിഷേധം. ഭക്ഷണം മോശമെന്നും കുടിവെള്ളം കിട്ടുന്നില്ലെന്നും രോഗികൾ പരാതിപ്പെടുന്നു. സംഭവത്തിൽ അധികൃതർ ഇടപെട്ടതോടെ പ്രതിഷേധം അവസാനിച്ചു.

Lipi 24 Aug 2020, 10:04 pm
കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക്കിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിലെ ഭക്ഷണം മോശമെന്നും കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതി. കൊവിഡ് രോഗികൾ പ്രഭാതഭക്ഷണം ഉപക്ഷേിച്ച് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ട ഉദ്യാഗസ്ഥരും സ്ഥലത്തെത്തി. പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന ഉറപ്പിൽ രോഗികൾ പ്രതിഷേധം അവസാനിപ്പിച്ചു. രാവിലത്തെ ഭക്ഷണം സ്വീകരിക്കാതെ തിരിച്ചയച്ചതോടെ ഉദ്യോഗസ്ഥർ ഏത്തപ്പഴവും ബണ്ണും നൽകി. കുടിക്കാൻ മിനറൽ വാട്ടറും എത്തിച്ചു.

Also Read: റോഡരികിൽ നിർത്തിയിട്ട തടി ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് ഒരാൾക്ക് പരിക്ക്

ഞായറാഴ്ച രാവിലെയാണ് സംഭവം. കൊവിഡ് രോഗികളായ തങ്ങൾക്ക് നല്ല ഭക്ഷണം നൽകുന്നില്ലെന്നാണ് രോഗികളുടെ പരാതി. ഗുണനിലവാരവും പോഷക സമ്പുഷ്ഠവുമായ ഭക്ഷണം കഴിക്കണമെന്ന് പറയുന്നുണ്ടെങ്കിലും നൽകുന്നില്ല. കൈക്കുഞ്ഞുങ്ങൾ വരെ ഇവിടെയുണ്ടെങ്കിലും അവരെ പരിഗണിക്കുന്നില്ല. മുതിർന്നവർക്കുള്ള ഭക്ഷണം തന്നെ കുട്ടികൾക്കും നൽകണം. കുട്ടികൾ ഇത് കഴിക്കുന്നുമില്ല. രാവിലെ ഇഡലിയോ അപ്പമോ ആണ് നൽകുന്നത്. ഉച്ചക്ക് ചോറും ഒരു കറിയും തോരനും അച്ചാറും. വൈകീട്ട് ചപ്പാത്തിയും കറിയും. പ്രഭാതഭക്ഷണം മാത്രമാണ് നല്ലത് കിട്ടുന്നത്. ഉച്ചക്കും രാത്രിയും കിട്ടുന്ന ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും രോഗികൾ പറഞ്ഞു.

Also Read: ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തി വീട്ടുമുറ്റത്ത് നിൽക്കവെ വീട്ടമ്മയുടെ മാല കവർന്നു; മോഷ്ടാവ് എത്തിയത് ബൈക്കിൽ

പ്രമേഹരോഗികളടക്കം ഇവിടെയുണ്ട്. അവർക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ല. രാവിലെ ഭക്ഷണം കിട്ടുന്നത് പത്തുമണിയോടെ മാത്രമാണ്. ഉച്ചഭക്ഷണം കിട്ടുമ്പാൾ രണ്ടുമണിയാകും. രാത്രി മാത്രം ഏഴരക്ക് ഭക്ഷണം നൽകും. കുട്ടികളടക്കം വിശന്നിരിക്കുന്ന അവസ്ഥയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. കുടിക്കാൻ വെള്ളവും ഇല്ല. വനിത ഹോസ്റ്റൽ കെട്ടിടമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ ആക്കിയത്. ഇവിടെയുണ്ടായിരുന്ന ചെറിയ ഫിൽറ്ററിൽ നിന്നുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. വെള്ളം തീർന്നാൽ ഫിൽറ്ററിൽ നിറക്കില്ല. 78 രോഗികളാണ് ഇവിടെയുള്ളത്. ഇത്രയും പേർക്ക് കുടിക്കാൻ ഈ വെള്ളം മതിയാകുന്നില്ലെന്നും രോഗികൾ പറഞ്ഞു.

Also Read: വാകത്താനത്ത് ഭിന്നശേഷിക്കാരൻ്റെ സ്വർണമാലയും ബ്രേസ്‍ലെറ്റും കവർന്ന സംഭവം; പ്രതി പിടിയിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്