ആപ്പ്ജില്ല

ജില്ലാ പഞ്ചായത്തില്‍ നാലിടത്ത് ജനപക്ഷം മത്സരിക്കും; അനുകൂല സാഹചര്യമെന്ന് പിസി ജോര്‍ജ്‌

പാർട്ടിയുടെ അഭിമാന സീറ്റായ പൂഞ്ഞാറിൽ അഡ്വ. ഷോൺ ജോർജ്, ഭരണങ്ങാനം ഡിവിഷനിൽ സജി എസ് തെക്കേൽ, മുണ്ടക്കയം ഡിവിഷനിൽ രാജമ്മ, എരുമേലിയിൽ അനീഷ് വാഴയിൽ എന്നിവരാണ് മൽസരിക്കുന്നത്

| Edited byഗിരിഷ്മ എച്ച് നായർ | Lipi 15 Nov 2020, 1:36 am



പൂഞ്ഞാര്‍: കേരള ജനപക്ഷം സെക്കുലറിന് അനുകൂലമായ സാഹചര്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളതെന്ന് പിസി ജോർജ് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നാലിടങ്ങളിൽ ജനപക്ഷം മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് 18 ഇടങ്ങളിൽ സ്ഥാനാർത്ഥികളുടെ മഹത്വം നോക്കി പിന്തുണക്കും. മുന്നണിയിൽ നിന്നതിനെക്കാൾ കൂടുതൽ ആളുകൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.

പാർട്ടിയുടെ അഭിമാന സീറ്റായ പൂഞ്ഞാറിൽ അഡ്വ. ഷോൺ ജോർജ്, ഭരണങ്ങാനം ഡിവിഷനിൽ സജി എസ് തെക്കേൽ, മുണ്ടക്കയം ഡിവിഷനിൽ രാജമ്മ, എരുമേലിയിൽ അനീഷ് വാഴയിൽ എന്നിവരാണ് മൽസരിക്കുന്നത്. പൂഞ്ഞാറും, എരുമേലിയും 100 ശതമാനവും വിജയിക്കുമെന്ന് പിസി ജോർജ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ശക്തമായ മൽസരമാണ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫുമായി
ആയി യാതൊരു ബന്ധവുമില്ല.

Also Read: ഇവിടെ മത്സരം അമ്മയും മകനും തമ്മിൽ! ആര് ജയിക്കും? ആകാംക്ഷയോടെ നാട്

അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്. ഒരു മുന്നണിയും മോശമാണെന്ന് പറയില്ല. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിൽ കൊടിയുടെ നിറവും മണവും നോക്കാതെ പൊതുപ്രവർത്തന പാരമ്പര്യവും, അഴിമതി രഹിതരായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.. പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തകളിൽ ഒറ്റക്ക് ഭരിക്കാന്‍ കഴിയും, പൂഞ്ഞാർ പഞ്ചായത്തിലും നല്ല വിജയസാധ്യതയുണ്ട്. തലനാട്, മൂന്നിലവ് പഞ്ചായത്തുകളില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്