ആപ്പ്ജില്ല

കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബേറ്: 5 പേർ പിടിയിൽ

കോട്ടയം കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. കടുത്തുരുത്തി പോലീസാണ് പ്രതികളായ അഞ്ചുപേരെ പിടികൂടിയത്....

Lipi 11 May 2022, 1:36 am

ഹൈലൈറ്റ്:

  • ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ ഗുണ്ടാ സംഘം അറസ്റ്റിൽ.
  • അഞ്ചു പേരാണ് പിടിയിലായത്.
  • ഈ മാസം ഏഴിനായിരുന്നു സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kottayam Goonda Gang Attack
പിടിയിലായ പ്രതികൾ
കോതനല്ലൂർ (Kottayam): ഗുണ്ടകളുടെ കുത്തേറ്റ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ അഞ്ചു പേരെ പോലീസ് പിടികൂടി. കോതനല്ലൂർ, കടുത്തുരുത്തി, മാഞ്ഞൂർ സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മുട്ടുചിറ കുരിശുമ്മൂട് ചെത്തുകുന്നേൽ അനന്തു പ്രദീപ് (23), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറയിൽ പഴംമഠം പഴേമഠം വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ് (കുട്ടു -20), കടുത്തുരുത്തി അറുനൂറ്റിമംഗലം വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വെഞ്ചാംപുറത്ത് വീട്ടാൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി തൊടുപുഴ മുട്ടം ശങ്കരപ്പള്ളി വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ് (അപ്പു -21), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറ പഴേമഠം പള്ളിത്തറമാലിയിൽ ശ്രീലേഷ് (ശ്രീക്കുട്ടൻ -21), മുട്ടുചിറ പറമ്പ്രം ചാത്തൻകുന്ന് കൊണ്ടുക്കുന്നേൽ രതുൽ രാജ് (വിഷ്ണു -27) എന്നിവരാണ് പിടിയിലായത്.

Kottayam: തിടനാട് ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; ലാത്തിചാർജ്, പഞ്ചായത്ത് പ്രസിഡൻ്റിന് പരിക്ക്

മേയ് ഏഴിനു കോതനല്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കുതർക്കത്തെ തുടർന്നു ഓട്ടോ ഡ്രൈവറായ കോനല്ലൂർ പട്ടമന മാത്യു (തങ്കച്ചൻ -53) വിന് ഗുണ്ടാ സംഘത്തിൻ്റെ കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ഏഴിനാണ് കോതനല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷന് സമീപത്തെ വീട്ടിൽ മാത്യു എത്തിയത്. ഈ സമയം സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ബോബ് ആക്രമണം നടത്തുകയായിരുന്നു.

സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ആദ്യം വഴിയിൽ സംസാരിച്ചു നിന്നവർക്ക് നേരെ ബോംബ് എറിഞ്ഞു. ഇതോടെ സ്‌കൂട്ടറിനു പിന്നിൽ ഇരുന്ന യുവാവിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചു. ഇതോടെ അക്രമി സംഘം വീണ്ടും ബോംബെറിയുകയായിരുന്നു. ബോംബേറിൽ നിന്നും പ്രദേശവാസികളായ ഞരളക്കാട്ട് തുരുത്തേൽ സാജു (54), ജേക്കബ് മാത്യു (54), മഠത്തിൽപ്പറമ്പിൽ കുഞ്ഞച്ചൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Kottayam: കഞ്ചാവ് വിൽപ്പനയ്ക്ക് മറയായി മുന്തിയ ഇനം നായ്ക്കൾ; തീക്കോയിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കച്ചവടം തകൃതി

സംഭവത്തെ തുടർന്നു കടുത്തുരുത്തി എസ്എച്ച്ഒ രഞ്ജിത്ത് വിശ്വനാഥൻ, എസ്ഐ ബിബിൻ ചന്ദ്രൻ എന്നിവർ ചേർന്ന് പ്രതികൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നു പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അക്രമി സംഘാംഗങ്ങളെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഒരാളുടെ വീട്ടിൽ നിന്നും ബോംബും കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘത്തിനു ഗുണ്ടാ മാഫിയ, കഞ്ചാവ് സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

Topic: Kottayam News, Kottayam House Bomb Attack, Kottayam Goonda Attack

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്