ആപ്പ്ജില്ല

ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപൻ ബെംഗളൂരുവിൽ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്, കണ്ടെത്താൻ സഹായിക്കുന്നവർക്ക് പരിതോഷികം!

ഗുണ്ടയും ക്രിമിനലുമായ അരുൺ ഗോപനെതിരെ പോലീസിൻ്റെ ലുക്ക് ഔട്ട് നോട്ടീസ്. ചീട്ടുകളി, ഗുണ്ടാ മാഫിയ, കള്ളക്കടത്ത് ഹണിട്രാപ്പ് കേസുകളിൽ കുടുങ്ങിയ അരുൺ ഗോപൻ ഒളിവിൽ കഴിയുന്നത് ബംഗളൂരുവിലാണ്.

Lipi 14 Nov 2020, 3:15 pm
കോട്ടയം: ഗുണ്ടയും കൊടുംക്രിമിനലുമായ കുടമാളൂർ സ്വദേശി അരുൺ ഗോപനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. കോട്ടയം നഗരത്തിൽ ജ്വല്ലറി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഗുണ്ടാ സംഘത്തലവനായ അരുൺ ഗോപൻ. നേരത്തെ മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയുടെ മുഖ്യ ആസൂത്രകനും നടത്തിപ്പുകാരനും അരുൺ ഗോപനായിരുന്നു.
Samayam Malayalam Goonda Leader Arun Gopan
ഗുണ്ടാ നേതാവ് അരുൺ ഗോപൻ


ഒരു മാസം മുൻപ് കോട്ടയം നഗരമധ്യത്തിൽ ഹണിട്രാപ്പിലൂടെ ഗുണ്ടാ സംഘം സ്വർണ വ്യാപാരിയെ കുടുക്കിയിരുന്നു. ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെയാണ് സംഘം കെണിയിലൂടെ കുടുക്കിയത്. ഈ സംഭവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ല നൗഷാദ് -41), ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ മെഹ്മൂദ് കളപ്പുരക്കൽ മകൾ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാറിൻ്റെ ഭാര്യ സുമ (30), കാസർകോട് പടന്ന ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ ഇബ്രാഹിം മകൻ അൻസാർ (23) എന്നിവരെ ജില്ലാ പോലീസ് മേധാവി ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തിരുന്നു.

Also Read: ഈരയിൽക്കടവിലെ അമിത വേഗത്തിനു ആദ്യ രക്തസാക്ഷി; മിന്നൽ വേഗത്തിൽ പാഞ്ഞ ബൈക്ക് കാറിലിടിച്ചു, പുതുപ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തലവനായ അരുൺ ഗോപനാണ് കേസിൻ്റെ ആസൂത്രകൻ എന്നു വ്യക്തമായത്. ഇയാൾക്കായി പോലീസ് സംഘം ബെംഗളൂരുവിലും കണ്ണൂരിലും അടക്കം അന്വേഷണം നടത്തിയിരുന്നു. എന്നാൽ ബെംഗളൂരുവിൽ വൻ സ്വാധീനമുള്ള അരുൺ ഗോപനെ പിടികൂടാൻ പോലീസിനു സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read: കോട്ടയത്ത് സിപിഎമ്മിൽ ഗ്രൂപ്പിസം? നഗരസഭയിലെ മുതിർന്ന നേതാവിനെ തോൽപ്പിക്കാൻ ഗൂഢതന്ത്രവുമായി ഉന്നതൻ! ലക്ഷ്യം മകന് നഗരസഭാ സീറ്റ്

കൊലപാതകവും, കൊലപാതക ശ്രമവും, ചീട്ടുകളിയ്ക്കു സംരക്ഷണം ഒരുക്കുന്നതും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അരുൺ ഗോപൻ. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനു പുറമേ പോലീസ് പ്രത്യേക സംഘത്തെ ബെംഗളൂരുവിലേക്ക് അയക്കുകയും ചെയ്തു. അരുൺ ഗോപനെതിരെ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ടുകളും പോലീസ് തയാറാക്കിയിട്ടുണ്ട്.

Also Read: വൻ തോക്ക് ശേഖരവുമായി പിടിയിലായ ആള്‍ കോട്ടയത്ത് ബിജെപി സ്ഥാനാര്‍ത്ഥി

ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പരിതോഷികം നൽകുന്നതാണെന്നു ജില്ലാ പോലീസ് വാഗ്ദാനം ചെയ്യുന്നു. പേരു വിവരങ്ങൾ നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പറയുന്നു. ഇയാളെപ്പറ്റി എന്തെങ്കിലും അറിവുള്ളവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഇൻസ്‌പെക്ടർ ഓപ് പോലീസ് 9497987072. എസ്ഐ - 9497980328.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്