ആപ്പ്ജില്ല

'യേശു ക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടു'; പുതുവത്സരത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗിച്ചത്... ഒടുവിൽ 'ദൈവത്തിന് സ്തുതി'!

യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടുവെന്നായിരുന്നു പുതുവത്സര സന്ദേശത്തിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗിച്ചത്. കുറ്റവിമുക്താക്കിയതിനു പിന്നാലെ ദൈവത്തിന് സ്തുതി എന്ന് അദ്ദേഹം പ്രതികരിച്ചു.

Samayam Malayalam 14 Jan 2022, 1:45 pm
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ ആദ്യ പ്രതികരണം 'ദൈവത്തിന് സ്തുതി' എന്ന്. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. വിധിയ്ക്ക് പിന്നാലെ മൂന്നുവട്ടം 'ദൈവത്തിന് സ്തുതി' എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Samayam Malayalam report on bishop franco mulakkals words during new year message and response after verdict
'യേശു ക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടു'; പുതുവത്സരത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗിച്ചത്... ഒടുവിൽ 'ദൈവത്തിന് സ്തുതി'!



​'യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടു'

പുതുവത്സരത്തിൽ യേശുക്രിസ്തുവിനോട് തന്നെ സാമ്യപ്പെടുത്തിയായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗിച്ചത്. പള്ളിയില്‍ വെച്ചു നടത്തിയ പുതുവത്സര സന്ദേശത്തിൽ യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടുവെന്നായിരുന്നു പറഞ്ഞത്. കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ യേശു ദൈവപുത്രനായെന്നും അറസ്റ്റിന് ശേഷം തന്നെയും അന്ന് ദൈവപുത്രനെ കണ്ടതുപോലെ പരിഗണിക്കുന്നതെന്നുമായിരുന്നു പറഞ്ഞത്.

​അധികാര പദവികളില്‍ നിന്നും ഒഴിവാക്കി

കന്യാസ്ത്രീ പീഡനപരാതിയുമായി എത്തിയതിനു ശേഷം ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തെ അധികാര പദവികളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ ഫ്രാങ്കോ ഇടപെടരുതെന്ന് നിര്‍ദേശവും സഭ നല്‍കിയിരുന്നു. എന്നാല്‍ അറസറ്റിനു ശേഷം ജാമ്യം നേടി അദ്ദേഹം പുറത്തുവരികയായിരുന്നു.

​ചങ്ങനാശേരി അതിരൂപത പറഞ്ഞത്

ഫ്രാങ്കോയെ യേശുക്രിസ്തുവിനോട് ഉപമിച്ച് 2018 ല്‍ ചങ്ങനാശേരി അതിരൂപതയും രംഗത്തുവന്നിരുന്നു. യേശുക്രിസ്തു ക്രൂശില്‍ ഏറിയത് തെറ്റു ചെയ്തിട്ടാണോ എന്നായിരുന്നു ചോദ്യം. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ കുരിശിലേറ്റപ്പെട്ടിട്ടുണ്ടെന്നും അവരെല്ലാം തെറ്റുകാരാണോ എന്നുമായിരുന്നു ചോദിച്ചത്. സഭയ്ക്കു പുറത്തുള്ളതിനേക്കള്‍ ഭീഷണി അകത്തുനിന്നുള്ള സഭാ വിരുദ്ധരുടേതാണെന്നും സഭയുടെ അധികാരത്തെ നിര്‍വീര്യമാക്കാന്‍ ഭിന്നതയും അച്ചടക്കമില്ലായ്മയും സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പുറത്തിറക്കിയ സര്‍ക്കുലറിലും പറഞ്ഞിരുന്നു.

​ജലന്ധര്‍ രൂപതയുടെ പത്രക്കുറിപ്പ്

ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനു തൊട്ടുപിന്നാലെ നിയമസഹായം ചെയ്തവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി രേഖപ്പെട്ടുത്തിക്കൊണ്ട് ജലന്ധര്‍ രൂപത പത്രക്കുറിപ്പ് ഇറക്കി. ലഡു വിതരണം ചെയ്തായിരുന്നു ഫ്രാങ്കോയെ പിന്തുണയ്ക്കുന്നവര്‍ കോടതിയ്ക്ക് പുറത്ത് വിധിയിലുള്ള ആഹ്‌ളാദം പങ്കുവെച്ചത്. അതേസമയം പ്രതിഷേധവുമായി സേവ് സിസ്‌റ്റേഴ്‌സ് ഫോറം രംഗത്തുവന്നിട്ടുണ്ട്. തങ്ങള്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഭാഗത്താണ് നില്‍ക്കുന്നതെന്നും ഈ വിധി പുറപ്പെടുവിച്ച കോടതിയ്ക്ക് മുകളില്‍ വേറെ കോടതിയുണ്ടെന്നും ഇവർ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്