ആപ്പ്ജില്ല

ഭർതൃഗൃഹത്തിൽ യു​വ​തി തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മൂത്ത മകനും അമ്മയുമാണ് ആദ്യം ദീപയെ തൂങ്ങിയ നിലയിൽ കണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീപയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിക്കുന്നതിന് മുൻപ് വാക്കുതർക്കം ഉണ്ടായതായി ഭർത്താവ് പോലീസിനോട് പറഞ്ഞു

Lipi 25 Jun 2021, 2:35 pm

ഹൈലൈറ്റ്:

  • 13 വർഷങ്ങൾക്ക് മുൻപാണ് സന്തോഷും ദീപയും വിവാഹിതരായത്
  • പുലർച്ചെയാണ് ദീപയെ മരിച്ച നിലയിൽ കണ്ടത്
  • ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam deepa
ദീപ

കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി കീഴൂർ മാവടിയിൽ ദീപ(35)യെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ദീപയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് സന്തോഷുമായി ഇന്നലെ വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസിന് ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഭർത്താവ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
തല തിരിച്ച് വെച്ച് മഹാത്മാഗാന്ധിയുടെ ചിത്രം വരക്കും; റെക്കോർഡ് നേടി പ്ലസ് ടു വിദ്യാർത്ഥി, വീഡിയോ കാണാം

ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ ചെറിയ രീതിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
രാത്രി ഒന്നരയോടെ മക്കൾ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് ഭർത്താവ് സന്തോഷ് പറഞ്ഞു. അഞ്ചിലും, മൂന്നിലും പഠിക്കുന്ന രണ്ട് ആൺ കുട്ടികളാണ് ഇവർക്ക് ഉള്ളത്. മുതിർന്ന കുട്ടിയും അമ്മയും ആണ് ദീപയെ ആദ്യം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സന്തോഷിനെ വിവരമറിയിക്കുകയായിരുന്നു. കെട്ടഴിച്ച് ദീപയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 13 വർഷം മുൻപാണ് സന്തോഷം ദീപയും തമ്മിൽ വിവാഹം കഴിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്