ആപ്പ്ജില്ല

മക്കളെയും ഭാര്യയെയും കൊന്നതിന് പിന്നിൽ ജോലി കിട്ടില്ലെന്ന നിരാശയോ? അഞ്ജുവിനെയും മക്കളെയും കൊന്നത് മദ്യലഹരിയിലെന്ന് റിപ്പോർട്ട്

വൈക്കം സ്വദേശിനി അഞ്ജുവും മക്കളും ഡിസംബർ 15നാണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 21 Dec 2022, 8:35 am

ഹൈലൈറ്റ്:

  • കൊന്നത് മദ്യലഹരിയിലോ
  • സാജു നിരാശനായിരുന്നെന്ന് റിപ്പോർട്ട്
  • മദൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam anju saju
അഞ്ജു, സാജു
കോട്ടയം: മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയതിന് പിന്നിൽ ഭർത്താവ് സാജുവിന്‍റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമെന്ന് റിപ്പോർട്ട്. ആശ്രിത വിസയിൽ ബ്രിട്ടനിലേക്ക് പോയ സാജു തനിക്ക് ജോലി ലഭിക്കില്ലെന്ന് വന്നതോടെ അസ്വസ്ഥനായിരുന്നെന്നാണ് ബ്രിട്ടനിലെ മലയാളികളെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ 15ന് രാത്രിയാണ് വൈക്കം കുലശേഖരം സ്വദേശിനി അഞ്ജുവും മക്കളായ ജീവയും ജാൻവിയെയും ബ്രിട്ടനിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ രണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ തന്നെ കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി സാജു പിടിയിലായിരുന്നു. അഞ്ജുവിന് കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചതിന് പന്നാലെയാണ് ഇവർ യുകെയിലേക്ക് പോകുന്നത്.

Also Read : സാജു എന്തിന് ഈ കടുംകൈ ചെയ്തു? വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; അഞ്ജുവിന്‍റെയും മക്കളുടെയും അരുംകൊലയില്‍ നടുങ്ങി പടിയൂര്‍ ഗ്രാമം

അഞ്ജുവിനൊപ്പം ആശ്രിത വിസയിലാണ് സാജു ബ്രിട്ടനിൽ പോയത്. പിന്നീട് ഇവരുടെ മക്കളെയും കൊണ്ടുപോയി. ബ്രിട്ടനിലെ നിയമം അനുസരിച്ച് കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയില്ല. രക്ഷിതാക്കളിലൊരാൾ വീട്ടിലുണ്ടാകണം. ഇതോടെ ഉടൻ ജോലി ലഭിക്കില്ലെന്ന് സാജുവിന് വ്യക്തമായി. ഇത് നിരാശയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്.

ഇതിന് പുറമെ സാജുവിന് മലയാളി സുഹൃത്തുക്കളെയും ലഭിച്ചിരുന്നില്ല. മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലെ മലയാളികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്. അഞ്ജുവിനെ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചും മക്കളെ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. കുട്ടികളുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്.

Also Read : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യൂ ഫലപ്രദം; സത്രത്തിലും വെർച്വൽ ക്യൂ സ്പോട്ട് ബുക്കിങ് സൗകര്യം

അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം രണ്ടു മുറിയിലാണുണ്ടായിരുന്നത്. അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മക്കളെ സാജു വെട്ടുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മക്കള്‍ മരണത്തോട് മല്ലടിക്കുമ്പോഴും സമീപത്ത് നോക്കിയിരിക്കുകയായിരുന്നു സാജു. കുട്ടികളെ ഗുരുതരാവസ്ഥയില്‍ പോലിസ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 30 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. സർക്കാർ സഹയാവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജുവിന്‍റെ അച്ഛൻ അശോകൻ.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്