ആപ്പ്ജില്ല

കോട്ടയത്ത് പച്ചക്കറി കട കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന; ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി കടയുടമ അറസ്റ്റിൽ

ചങ്ങനാശേരി കങ്ങഴയിലെ പച്ചക്കറി കട കേന്ദ്രീകരിച്ചായിരുന്നു മുരളീധരൻ മദ്യവില്‍പ്പന നടത്തിയിരുന്നത്. ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചതിന് ശേഷമാണ് എക്സൈസ് സംഘം പരിശോധന നടത്തി പിടികൂടിയത്.

Lipi 16 Aug 2022, 9:51 am

ഹൈലൈറ്റ്:

  • പച്ചക്കറി കട കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന
  • ചങ്ങനാശേരി കങ്ങഴയിൽ ഒരാൾ പിടിയിൽ
  • അറസ്റ്റിലായത് കടയുടമ മുരളീധരൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam muraleedharan
അറസ്റ്റിലായ മുരളീധരൻ
കോട്ടയം: ബിവറേജ് അവധി ദിവസങ്ങളിലും ഡ്രൈ ഡേയിലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പിടിയില്‍. ചങ്ങനാശേരി കങ്ങഴ ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന കോട്ടയം പാമ്പാടി പൂതകുഴി കരയില്‍ പാലക്കല്‍ വീട്ടില്‍ മുരളീധരനെയാണ് കോട്ടയം എക്‌സൈസ് ഇന്‍റലിജന്‍സ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി കങ്ങഴയിലെ പച്ചക്കറി കട കേന്ദ്രീകരിച്ചായിരുന്നു പ്രതി മദ്യവില്‍പ്പന നടത്തിയിരുന്നത്. ബിവറേജ് അവധി ദിവസങ്ങളിലും ഡ്രൈ ഡേ ദിവസങ്ങളിലുമായിരുന്നു ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇതേ തുടര്‍ന്നു ദിവസങ്ങളായി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഫിലിപ്പ് തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

Also Read : 'ഫ്രീഡം നൈറ്റ്'; വർക്കലയിൽ നിശാ പാർട്ടിയ്ക്കിടെ പോലീസ് റെയ്ഡ്; മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യ ദിനത്തില്‍ ഫിലിപ്പ് തോമസ് നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. പച്ചക്കറിക്കടയില്‍ സൂക്ഷിച്ചിരുന്ന ആറു ലിറ്റര്‍ മദ്യവും, ഇയാളുടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

Also Read : ‘മാനന്തവാടിയിൽ വരും, പഴംപൊരി തിന്നും, ബത്തേരിയില്‍ വരും ബോണ്ട തിന്നും’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ


സ്‌കൂട്ടറും മദ്യം വിറ്റ് ലഭിച്ച 3,500 രൂപയും പിടിച്ചെടുത്തു. പ്രിവന്‍റീവ് ഓഫിസര്‍ ലെനിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മാമ്മന്‍ സാമുവല്‍, സുരേഷ് എസ്, ലാലു തങ്കച്ചന്‍, ദീപു ബാലകൃഷ്ണന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ വിജയ രശ്മി എന്നിവരായിരുന്നു പരിശോധനാ സംഘത്തില്‍.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്