കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രതിശ്രുത വരൻ മരിച്ച അപകടത്തിൽ ഒരു മരണം കൂടി. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബന്ധുവാണ് മരിച്ചത്. പാലാ ഇളന്തോട്ടം മൂന്നു തൊട്ടിയിൽ ജിബിൻ രാജു (31) ആണ് ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. അരുവിത്തുറ സ്വദേശി പാറയിൽ അജിത് ജേക്കബാണ് (29) ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.
ജനുവരി ഏഴിനു വിവാഹം നിശ്ചയിച്ചിരിക്കെയാണ് അപകടത്തിൽ അജിത് മരണപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പാലാ- ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്തു വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് രണ്ടുപേരുടെയും മരണത്തിനിടയാക്കിയത്.
ചെങ്ങളത്ത് കാൽനട യാത്രക്കാരനെ ടോറസ് ഇടിച്ചുവീഴ്ത്തി
ചെങ്ങളത്ത് റോഡ് മുറിച്ചുകടന്നയാളെ ടോറസ് ലോറി ഇടിച്ചുവീഴ്ത്തി. വാഹനത്തിൻ്റെ അടിയിൽ കുടുങ്ങിയതോടെ കാൽനട യാത്രക്കാരനുമായി ലോറി മീറ്ററുകളോളം മുന്നോട്ടുനീങ്ങി. തലയ്ക്കു സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളൂർ വടക്കേടത്ത് അലക്സി (52) നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ചെങ്ങളം ആമ്പക്കുഴി ഭാഗത്തായിരുന്നു അപകടം. ചെങ്ങളം ഭാഗത്തു നിന്നും എത്തിയ ടോറസ് ലോറി, റോഡ് മുറിച്ചു കടക്കുകയായിരുന്ന അലക്സിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അലക്സ് ടോറസിൻ്റെ അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അലക്സിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ അലക്സ് അപകടനില തരണം ചെയ്തതായും സംസാരിച്ചതായും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. കുമരകം പോലീസ് കേസെടുത്തു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ