ആപ്പ്ജില്ല

"സഖാവാണോ? അതേ സഖാവാണ്...." അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്‍റെ വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു

തനിക്ക് 'അടയ്ക്കാ രാജു' എന്ന ഇരട്ടപ്പേര് ലഭിക്കുന്നത് തന്നെ പിടികൂടി പോലീസുകാര്‍ മര്‍ദ്ദിച്ച ഒരു സംഭവത്തില്‍ നിന്നാണെന്നും തനിക്ക് ആ പേര് ഇഷ്ടമല്ലെന്നും രാജു വീഡിയോയോയില്‍ വ്യക്തമാക്കുന്നുണ്ട്.

Samayam Malayalam 26 Dec 2020, 8:30 am
കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് സിസിറ്റര്‍ അഭയ കൊലപാതക കേസിന്റെ വിധി പ്രത്യേക സിബിഐ കോടതി പ്രഖ്യാപിച്ചത്. 28 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപിച്ചത്. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. മറ്റൊരു പ്രതിയായിരുന്ന ഫാ.പൂതൃക്കയിലിനെ വെറുതേ വിടുകയും ചെയ്തു. കേസില്‍ 28 വര്‍ഷത്തിനിടെ 133 സാക്ഷികള്‍, 49 പേരുടെ വിസ്താരം, കൂറുമാറിയത് നിരവധി പേര്‍.
Samayam Malayalam video and pictures of raju the key witness in abhaya case go viral
"സഖാവാണോ? അതേ സഖാവാണ്...." അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്‍റെ വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു


​നിലപാടില്‍ ഉറച്ച് നിന്ന രാജു

കന്യാസ്ത്രീകളും പുരോഹിതരുമെല്ലാം കൂറുമാറിയപ്പോള്‍ പാറപോലെ ഉറച്ച് നിന്നത് അടക്ക രാജു എന്നറിയപ്പെടുന്ന രാജുവാണ്. അഭയയ്ക്ക് നീതി ലബിക്കാന്‍ കോടികള്‍ വരെ വേണ്ടെന്ന് വെച്ച് പാറ പോലെ തന്റെ നിലപാടില്‍ ഉറച്ച് നിന്ന വ്യക്തിത്വം. അദ്ദേഹത്തെ കേരള ജനത ഏറ്റെടുത്തു. കള്ളനെന്ന് മുദ്ര ചാര്‍ത്തിയ പോലീസിനെതിരെ ജനം തിരിഞ്ഞു. എന്നാല്‍ ആരാണ് ഈ രാജുവെന്ന് പലരും അന്വേഷിച്ചു. ഒടുക്കം ഒരു മാധ്യമപ്രവര്‍ത്തനുമായുള്ള സംഭാഷണത്തില്‍ പുറത്തു വന്നിരിക്കുന്ന ചില കാരഹ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

​ഇടത് പക്ഷ അനുഭാവി

താന്‍ ഇടതുപക്ഷ അനുഭാവവിയും പ്രവര്‍ത്തകനുമാണെന്നാണ് രാജു പറയുന്നത്. മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലുമായി നടത്തിയ സംഭാഷണത്തിലാണ് അക്കാര്യം പറഞ്ഞത്. രാജുവിന്‍റെ വീട്ടിന് മുന്നില്‍ ചെങ്കൊടി കണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് താന്‍ സഖാവും പാരര്‍ട്ടി പ്രവര്‍ത്തകനുമാണെന്ന് രാജു വ്യക്തമാക്കുന്നത്.

​അടക്ക രാജു എന്ന പേര്

ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനോടൊപ്പം രാജു ചെങ്കൊടി കൈയ്യില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് 'അടയ്ക്കാ രാജു' എന്ന ഇരട്ടപ്പേര് ലഭിക്കുന്നത് തന്നെ പിടികൂടി പോലീസുകാര്‍ മര്‍ദ്ദിച്ച ഒരു സംഭവത്തില്‍ നിന്നാണെന്നും തനിക്ക് ആ പേര് ഇഷ്ടമല്ലെന്നും രാജു വീഡിയോയോയില്‍ വ്യക്തമാക്കുന്നുണ്ട്.

​രാജുവിന്‍റെ മൊഴി നിര്‍ണ്ണായകമായി

ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടയ്ക്കാ രാജുവിന്‍റെ മൊഴിയുമാണ് അഭയ കേസില്‍ നിര്‍ണായകമായി സിബിഐ ചൂണ്ടികാണിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഫാ. തോമസ് എം കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍, സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയാണ് കോടതി കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്