പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നിമാറി യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്സൽ (24) ആണ് മരിച്ചത്. പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്.
ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് സംഭവം. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡിൽ നിർത്തി ടയർ മാറുന്നതിനിടെയാണ് അപകടം. ടയർ മാറിക്കൊണ്ടിരിക്കുമ്പോൾ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉൾപ്പെടെ വാഹനം യുവാവിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പച്ചക്കറി കയറ്റി തിരികെ പൊൻകുന്നം വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News