ആപ്പ്ജില്ല

പനച്ചിക്കാട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ തലയടിച്ചു വീണ് യുവാവ് മരിച്ചു

കോട്ടയം ജില്ലയിലെ പനച്ചിക്കാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പരുത്തുംപാറ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന് വൈകീട്ട് ഏഴു മണിയോടെ സദനം കവലയ്ക്കു സമീപമാണ് സംഭവം.

Lipi 13 Sept 2020, 11:34 pm
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ചു വീണ് യുവാവ് മരിച്ചു. പരുത്തുംപാറ കുഴിമറ്റം പാറയ്ക്കൽചിറയിൽ പരേതനായ കൊച്ചുമോന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരുത്തുംപാറ റോഡിൽ പനച്ചിക്കാട് സദനം കവലയ്ക്കു സമീപമായിരുന്നു അപകടം.
Samayam Malayalam Kottayam Bike Accident
വിഷ്ണു


Also Read: ലോറികളിൽ ജിപിഎസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ: പ്രതിഷേധം ശക്തം


പന്നിമറ്റം ഭാഗത്തു നിന്നും ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു വരികയായിരുന്നു വിഷ്ണു.
ഇവിടെ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ചെറിയ ചാറ്റൽ മഴയുള്ള സമയത്തായിരുന്നു അപകടം. റോഡിൽ തലയിടിച്ചു വീണ വിഷ്ണു ഉടൻ തന്നെ ബോധരഹിതനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇതുവഴി എത്തിയ വാഹനത്തിൽ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചു.

Also Read: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ അന്തരിച്ചു

ആശുപത്രിയിൽ വെച്ചു വിഷ്ണു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റു‌മോർട്ടത്തിനും, കൊവിഡ് പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്‌കാരം പിന്നീട്. അമ്മ: ഓമന, മാമലത്ത്‌ശേരിയിൽ കുടുംബാംഗം. ഭാര്യ: സുരഭി. മക്കൾ: ഇഷാൻ, ഇഷിത്.

Also Read:
കെഎസ്ആർടിസി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതി എത്തിയത് ക്വാറന്‍റൈനില്‍ നിന്നും ചാടിയ ശേഷം; സ്ഥിരം മോഷ്ടാവെന്ന് പോലീസ്

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്