ആപ്പ്ജില്ല

ജോലിക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങി... ഫോണ്‍ സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം കാണാതായി, പിന്നീട് കണ്ടെത്തിയത് മൃതദേഹം, സംഭവം കോട്ടയത്ത്

തിങ്കളാഴ്ച പതിവ് പോലെ ഇവർ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ ഫോൺ സുഹൃത്തുക്കളെ ഏൽപ്പിച്ച ശേഷം അതുലിനെ കാണാതാകുകയായിരുന്നു. തുടർന്നു, സുഹൃത്തുക്കൾ പ്രദേശത്താകെ തിരഞ്ഞെങ്കിലും അതുലിനെ കണ്ടെത്താൻ സാധിച്ചില്ല.

Lipi 20 Oct 2020, 12:45 am
കോട്ടയം: ജോലിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ യുവാവിനെ മൊബൈൽ ടവറിൽ നിന്നും വീണു മരിച്ചു. സുഹൃത്തുക്കളെ മൊബൈൽ ഫോൺ ഏൽപ്പിച്ച ശേഷം യുവാവിനെ കാണാതാകുകയായിരുന്നു. ഇയാൾ അൽപസമയത്തിനു ശേഷം ഇയാളെ മൊബൈൽ ടവറിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുറിച്ചി മന്ദിരം കവല എസ്പുരം ഭാഗത്ത് പുത്തൻപറമ്പിൽ വിനയന്‍റെ മകൻ അതുലി(18)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Samayam Malayalam Athul


Also Read: 'ഷൂ വാങ്ങാനുള്ള പണമില്ലാതെ കഷ്ടപ്പെട്ടു...' പ്രതിസന്ധികളില്‍ തളരാതെ ദേശീയ ഫുട്ബാള്‍ താരം, വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തില്‍ ആര്യശ്രീ

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുറിച്ചി സ്വദേശിയും ഡിഗ്രി വിദ്യാർത്ഥിയുമായ അതുൽ ചങ്ങനാശേരിയിലെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. കൊവിഡിനെ തുടർന്നു കോളേജില്ലാത്തതിനാൽ പാർട്ടൈം ജോലിയ്ക്കായി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പൂവൻതുരുത്തിലെ റബർമാറ്റ് കമ്പനിയിൽ എത്തിയിരുന്നു.

തിങ്കളാഴ്ച പതിവ് പോലെ ഇവർ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ ഫോൺ സുഹൃത്തുക്കളെ ഏൽപ്പിച്ച ശേഷം അതുലിനെ കാണാതാകുകയായിരുന്നു. തുടർന്നു, സുഹൃത്തുക്കൾ പ്രദേശത്താകെ തിരഞ്ഞെങ്കിലും അതുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇവർ വീടുകളിൽ എത്തി ബന്ധുക്കളെയും കൂട്ടി ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു.

Also Read: കൊവിഡ് ബാധിച്ച് പിതാവ് മരിച്ചത് അറിയാതെ മകന്‍.... വസ്ത്രവും ഭക്ഷണവുമായി ദിവസേന ആശുപത്രി കയറി ഇറങ്ങി, ആശുപത്രി അധികൃതരുടെ ക്രൂരത!

ഇവിടെ നിന്നും ചിങ്ങവനം പോലീസിന്‍റെ നിർദേശാനുസരണം അതുലിന്‍റെ സുഹൃത്തുക്കൾ വീണ്ടും പ്രദേശത്ത് എത്തി തിരച്ചിൽ നടത്തുന്നതിനിടെ പൂവൻതുരുത്ത് പ്ലാമ്മൂട് ശവക്കോട്ടയ്ക്കു സമീപം ഒരു മൃതദേഹം കിടക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയായ പ്രദേശത്ത് വിവരം അറിഞ്ഞ് ഈസ്റ്റ് പോലീസും എത്തിയിരുന്നു. തുടർന്നു, ഈസ്റ്റ് പോലീസും ചിങ്ങവനം പോലീസും ചേർന്നു സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. ഇതോടെയാണ് മരിച്ചത് അതുലാണ് എന്നു തിരിച്ചറിഞ്ഞത്. തുടർന്നു മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അതുലിന്റെ മരണത്തിന്റെ കാരണം എന്താണ് എന്നു ഇനിയും വ്യക്തതയില്ല.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്