ആപ്പ്ജില്ല

'ചെറിയ വേദനയുണ്ട്, എങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും'; കയ്യില്‍ ടാറ്റൂ അടിച്ച് യുവാവ്

അരിക്കൊമ്പന്‍ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 7 May 2023, 6:13 pm

ഹൈലൈറ്റ്:

  • സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്
  • നിലവില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയിലാണ് ഉള്ളത്
  • അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Arikomban Tattoo
അരിക്കൊമ്പന്‍, കയ്യില്‍ ടാറ്റൂ ചെയ്ത് യുവാവ്
കോട്ടയം: അരിക്കൊമ്പനെ കയ്യില്‍ ടാറ്റൂ അടിച്ച് യുവാവ്. അരിക്കൊമ്പനോടുള്ള ഇഷ്ടമാണ് യുവാവ് ടാറ്റൂ രൂപത്തില്‍ ശരീരത്തില്‍ പതിപ്പിച്ചത്. ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീത പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയിരുന്നു. പിന്നാലെ, പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആനയെ തുറന്നുവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Also Read: മസ്ജിദിനുള്ളിലെ ഫാനിൽ കൂടുകൂട്ടി ദേശാടനക്കിളി, മുട്ടയിട്ടു; കരുതലൊരുക്കി വിശ്വാസികൾ

'അരിക്കൊമ്പനെ നമ്മള്‍ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും', അരിക്കൊമ്പനെ കയ്യില്‍ പച്ചകുത്തിയ യുവാവ് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഒരാള്‍ കമന്റ് ചെയ്തു. ഈ വീഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു.


കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

നിലവില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയിലാണ് ഉള്ളത്. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം. കേരളം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം തമിഴ്‌നാടും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. അരിക്കൊമ്പന്‍ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറക്കി.

Also Read: കുടുംബ സമേതം ടൂർ എന്ന പേരിൽ കഞ്ചാവ് കടത്ത്, സ്ത്രീയും കുട്ടികളും ഓടി രക്ഷപ്പെട്ടു, കടത്തിയത് 100 കിലോ, 4 പേർ അറസ്റ്റിൽ

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്