ആപ്പ്ജില്ല

കോഴിക്കോട് 10 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. റിക്കവറി വാനിന്റെ കാബിനില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്

| Edited by Samayam Desk | Lipi 23 Sept 2020, 9:46 am
Samayam Malayalam kozhikode ganja
പിടിയിലായ പ്രതികള്‍


കോഴിക്കോട്: റിക്കവറി വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന പത്തുകിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി പദുര്‍ അനില്‍കുമാര്‍ (40), ശ്രീജേഷ് (37), മലപ്പുറം വാഴക്കാട് മപ്പറം അഹമ്മദ് സുനിത് (38) എന്നിവരെയാണ് രാമനാട്ടുകര മേല്‍പ്പാലത്തിനു സമീപത്തു നിന്നു പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് കഞ്ചാവുകടത്ത് പിടികൂടിയത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. റിക്കവറി വാനിന്റെ കാബിനില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതേ രീതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിയതായി പ്രതികള്‍ എക്‌സൈസിനു മൊഴി നല്‍കി. മൂവരും ഇടനിലക്കാരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Also Read: സസ്‌പെന്‍ഷനിലായ പോലീസുകാരന് വീണ്ടും മെമ്മോ; മാവോയിസ്റ്റ് കേസിലെ വിധിയെക്കുറിച്ച് എഫ്ബി പോസ്റ്റിട്ടതിനു വിശദീകരണം നല്‍കണം

പ്രധാന പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍നിന്നു തന്നെ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എ. പ്രജിത്ത്, സ്‌ക്വാഡിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ വിആര്‍ ദേവദാസ്, ഐബി പ്രിവന്റീസ് ഓഫീസര്‍മാരായ വി. പ്രജിത്ത്, ചന്ദ്രന്‍ കുഴിച്ചാലില്‍, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ടിപി ബിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.അജിത്ത്, എഎം ബിനീഷ്‌കുമാര്‍, പി.അഖില്‍, ഡ്രൈവര്‍മാരായ അബ്ദുല്‍ കരീം, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എക്‌സൈസ് നടപടികള്‍.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്