ആപ്പ്ജില്ല

6 വയസുകാരിയായ നേപ്പാൾ സ്വദേശിനി പീഡിപ്പിക്കപ്പെട്ടത് അമ്മ അച്ഛനുമായി വഴക്കിട്ട് പോയ ശേഷം; 32കാരനായ പ്രതി പിടിയിൽ

നേപ്പാൾ സ്വദേശികൾ താമസിക്കുന്ന വാതിലുകളില്ലാത്ത വീട് തുണികൾകൊണ്ടാണ് മറച്ചിരിക്കുന്നത്. അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് മൂന്നും ഒന്നും വയസുള്ള അനിയന്മാർക്ക് ഒപ്പമിരിക്കുകയായിരുന്നു പെൺകുട്ടി.

Samayam Malayalam 7 Nov 2020, 6:55 am
ബാലുശേരി: നേപ്പാൾ സ്വദേശിയായ ആറു വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. ഉണ്ണികുളത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശികളുടെ ആറ് വയസ് മാത്രമുള്ള മകളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി പീഡിപ്പിക്കപ്പെട്ടത്. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ് (32) ആണ് പോലീസ് പിടിയിലായത്.
Samayam Malayalam arrest
6 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ


Also Read: കോഴിക്കോടിന്‍റെ ബ്യൂട്ടിസ്‌പോട്ടായി മാനാഞ്ചിറ; ഓപ്പൺ ജിംനേഷ്യത്തിനൊപ്പം വെള്ളിപ്രഭ തൂകി എൽഇഡി, സോളാർ ലൈറ്റുകളും; വീഡിയോ കാണാം

സംഭവസമയത്ത് വീട്ടിൽ പെൺകുട്ടിയും മൂന്നും ഒന്നും വയസുള്ള അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ക്വാറി തൊഴിലാളികളായ മാതാപിതാക്കൾ തമ്മിൽ വഴക്കിട്ടതിനെ തുടർന്ന് അമ്മ നേപ്പാൾ സ്വദേശികൾ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അമ്മയെ കൂട്ടിക്കൊണ്ട് വരാനായി അച്ഛൻ പോയ സമയത്ത് കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി പത്ത് മണിക്ക് ശേഷമാണ് അച്ഛൻ കുട്ടികളുടെ അമ്മയെ അന്വേഷിച്ച് പോയത്. ഈ സമയത്താണ് രതീഷ് ഇവരുടെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത്.

Also Read: വേല്‍മുരുകന്‍റെ മൃതദേഹം കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിച്ചില്ല; മെഡിക്കല്‍ കോളേജ് പരിസരത്ത് നാടകീയ സംഭവങ്ങള്‍

അച്ഛൻ രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയപ്പോൾ കുട്ടി രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വാതിലില്ലാത്ത വീട് തുണി കൊണ്ടാണ് മറച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപാണ് നേപ്പാളി കുടുംബം ജോലിക്കായി കേരളത്തിലെത്തിയത്. പീഡനത്തിനിരയായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്