ആപ്പ്ജില്ല

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഒരു ലീഗ് പ്രവർത്തകൻകൂടി കസ്റ്റഡിയില്‍; കൂടുതൽ അറസ്റ്റിന് സാധ്യത

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനായ സുബൈർ കുരുടമ്പത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ലീഗ് പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ നേതാവ് ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.

Samayam Malayalam 25 Jun 2022, 11:26 am

Samayam Malayalam balussery dyfi leader jishnu case police arrested on more person
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഒരു ലീഗ് പ്രവർത്തകൻകൂടി കസ്റ്റഡിയില്‍; കൂടുതൽ അറസ്റ്റിന് സാധ്യത

​ഇന്നലെ അറസ്റ്റ് ചെയ്തത് അഞ്ച് പേരെ

എസ്സ്ഡിപിഐ സംഘമാണ് പരസ്യ വിചാരണ നടത്തി വധശ്രം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്‍റെ പരാതിയിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് സാലി രായ്യത്ത് കുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയിൽ, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റു പ്രതികൾ ഒളിവിലാണ്. ഇതിന് പിന്നാലെയാണ് ലീഗ് പ്രവർത്തകനായ സുബൈർ കുരുടമ്പത്തിനെയും പോലീസ് പിടികൂടിയിരിക്കുന്നത്.

​ഇന്നലെ അറസ്റ്റിലായവരിലും ലീഗുകാർ

ഇന്നലെ അറസ്റ്റിലായ മുഹമ്മദ് സാലിയും റിയാസും ലീഗ് പ്രവർത്തകരാണ്. എന്നാൽ ഇവർ ഇവർ അക്രമം തടയാൻ എത്തിയതാണെന്നാണു ലീഗ് പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.

​ആൾക്കൂട്ട ആക്രണത്തിൽ 29 പ്രതികൾ

കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പോലീസ് പ്രതി ചേർത്തിട്ടുള്ളത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. താൻ സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ പല തവണ തല പിടിച്ചുമുക്കി. മുഖത്തും ദേഹത്തും ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘം കൊണ്ടുവന്ന വടിവാള്‍ ജിഷ്ണുവിന്‍റെ കൈയ്യില്‍ കൊടുത്ത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് പോസ്റ്റര്‍ നശിപ്പിച്ചതെന്നു പറയാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിലുണ്ട്.

​പ്രതികളിൽ ഡിവൈഎഫ്ഐക്കാരനെന്നും ആരോപണം

ജിഷ്ണുവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നജാഫ് ഫാരിസ് ഡിവൈഎഫ്ഐക്കാരനാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നജാഫ് ഡിവൈഎഫ്ഐ പ്രവർത്തകൻ ആണെന്ന ആരോപണത്തിൽ മറുപടിയുമായി സംഘടനാ നേതൃത്വം തന്നെ രംഗത്ത് വന്നിരുന്നു. നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്