ആപ്പ്ജില്ല

മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തില്‍ പങ്കെടുത്ത് വധു, മഹര്‍ വേദിയില്‍ നിന്നു സ്വീകരിച്ച് ബഹ്ജ ദലീല

പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞത്. നിക്കാഹിന് ഖതീബ് ഫൈസല്‍ പൈങ്ങോട്ടായി നേതൃത്വം നല്‍കി.

Samayam Malayalam 31 Jul 2022, 11:56 am
കോഴിക്കോട്: മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തില്‍ പങ്കെടുത്ത് വധു. വേദിയില്‍ നിന്ന് തന്നെ മഹര്‍ വരനില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു. കുറ്റ്യാടിയിലാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായ വിവാഹ ചടങ്ങ് നടന്നത്. പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന വിവാഹക്കര്‍മത്തിലാണ് കുറ്റ്യാടി സ്വദേശി കെ എസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീല പങ്കെടുത്തത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്; ചോദ്യം ചെയ്യുന്നു

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരന്‍. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കി. മഹര്‍ വരനില്‍ നിന്ന് വേദിയില്‍ വെച്ചു തന്നെ സ്വീകരിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെയാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞത്. നിക്കാഹിന് ഖതീബ് ഫൈസല്‍ പൈങ്ങോട്ടായി നേതൃത്വം നല്‍കി. സാധാരണ നിക്കാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തിയാണ് സാധാരണ മഹര്‍ അണിയിക്കുക.

Also Read: സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്; ചോദ്യം ചെയ്യുന്നു

കഴിഞ്ഞയാഴ്ച ഇതേ മഹല്ലില്‍ നടന്ന ഇ ജെ അബ്ദുറഹീമീന്റെ മകള്‍ ഹാലയുടെ നിക്കാഹ് വേളയില്‍ ഹാലയും മാതാവു വേദിയില്‍ ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്