ആപ്പ്ജില്ല

പൊലിമയ്ക്ക് ഒരു കോട്ടവും തട്ടാതെ തന്നെ ആഘോഷം... വീടുകളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ച് ബാലഗോകുലം

വീടുകള്‍ വൃന്ദാവനം മാതൃകയില്‍ അലങ്കരിച്ചും കൃഷ്ണ കുടീരം ഒരുക്കിയും കൃഷ്ണന്റെ ജന്മദിനത്തെ വരവേറ്റു. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കല്‍, ഗോകുലപ്രാര്‍ത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും നടന്നു.

| Edited by Samayam Desk | Lipi 10 Sept 2020, 2:32 pm
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ കുറയാതെ ശ്രീകൃഷ്ണജയന്തി ആഘോഷം. പൊതുപരിപാടികള്‍ക്കു നിയന്ത്രമുള്ളതിനാല്‍ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള ശോഭായാത്ര ഇത്തവണ ഇല്ല. പകരം വീടുകളിലാണ് ആഘോഷം. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്ന സന്ദേശവുമായാണ് വീടുകള്‍ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്നതെന്ന് ബാലഗോകുലം ഭാരവാഹികള്‍ അറിയിച്ചു.
Samayam Malayalam കോഴിക്കോട് വെസ്റ്റ്ഹില്‍ കാമ്പുറത്തെ ടി. രജിയുടെ ശ്രീബ്രഹ്മം വീട്ടിലൊരുക്കിയ കൃഷ്ണകുടീരം


Also Read: 'എന്തൊരു പ്രഹസനമാണ് സര്‍ക്കാരേ... ഞങ്ങളുടെ ജീവന് വിലയില്ലേ?' തീരദേശങ്ങളില്‍ ഫലപ്രദമായ രക്ഷാ സംവിധാനങ്ങളില്ല, മോഹന വാഗ്ദാനങ്ങള്‍ മാത്രം!

രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. വീടുകള്‍ വൃന്ദാവനം മാതൃകയില്‍ അലങ്കരിച്ചും കൃഷ്ണ കുടീരം ഒരുക്കിയും കൃഷ്ണന്റെ ജന്മദിനത്തെ വരവേറ്റു. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കല്‍, ഗോകുലപ്രാര്‍ത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും നടന്നു. കുട്ടികള്‍ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിര്‍ന്നവര്‍ കേരളീയവേഷവും ധരിച്ചാണ് ആഘോഷപരിപാടികളില്‍ പങ്കാളികളാകുന്നത്. വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികള്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.

Also Read: എതിര്‍ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ബോംബ് നിര്‍മ്മാണം; കുപ്രസിദ്ധ ഗുണ്ട പനങ്ങ രാജേഷ് പിടിയില്‍

ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. ജന്മാഷ്ടമിയുടെ ഭാഗമായി ഓരോ ദിവസ ങ്ങളിലായി ഗോപൂജ, തുളസീവന്ദനം, ഭജനസന്ധ്യ, പാരായണം, ഗീതാവന്ദനം, വൃക്ഷപൂജ മുതലായ അനുബന്ധ പരിപാടികളും വീടുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു. കോഴിക്കോട് ജില്ലയില്‍ ഒരു ലക്ഷം വീടുകളിലും അയ്യായിരം കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചിരുന്നു. അമ്പതിനായിരത്തോളം വീടുകളില്‍ തുളസീവന്ദനവും അയ്യായിരത്തോളം കേന്ദ്രങ്ങളില്‍ ഗോപൂജയും നടന്നു. ഓണ്‍ലൈനായി നടന്ന കൃഷ്ണലീലാ കലോത്സവത്തില്‍ ജില്ലയില്‍ നിന്ന് 25,000 കുട്ടികളാണ് പങ്കെടുത്തത്.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്