ആപ്പ്ജില്ല

കോഴിക്കോട് ജില്ലയില്‍ 1510 പേര്‍ പുതുതായി നിരീക്ഷണത്തില്‍, 1062 പ്രവാസികള്‍ ക്വാറന്‍റൈനില്‍, 26,626പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി!

കഴിഞ്ഞ ദിവസം 106 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3613 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3461 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3404 എണ്ണം നെഗറ്റീവ് ആണ്.

Samayam Malayalam 25 May 2020, 8:07 am
കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ ദിവസം പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ 7268പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 26626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 59 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 53 പേര്‍ മെഡിക്കല്‍ കോളേജിലും 6 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 13 പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 17 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
Samayam Malayalam covid 19


Also Read: ഗോവയില്‍ അഞ്ജന കൊല്ലപ്പെട്ടതെന്ന് സൂചന; പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സംശയം സുഹൃത്തുക്കളിലേക്ക്...

കഴിഞ്ഞ ദിവസം 106 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3613 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3461 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3404 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 152 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 98 പേര്‍ ഉള്‍പ്പെടെ ആകെ 1062 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 410 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 636 പേര്‍ വീടുകളിലുമാണ്.

Also Read: 'അഞ്‍ജനയുടെ മരണത്തിന് പിന്നിൽ 4 പേർ; മകളെ എന്ത് ചെയ്‌തെന്ന് അറിയില്ല': അന്വേഷണം വേണമെന്ന് അമ്മ

16 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 108പേര്‍ ഗര്‍ഭിണികളാണ്. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്‍റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 98 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2306 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7388 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്