ആപ്പ്ജില്ല

കൊവിഡ്-19: രേഖകളില്ലാതെ പുറത്തിറങ്ങുന്നവർ കുടുങ്ങും, ഐപിസി വകുപ്പുകള്‍ പ്രകാരം നടപടിക്കു കലക്ടറുടെ നിര്‍ദേശം

ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കുകയും, അതിർത്തി കടന്ന് വാഹനങ്ങളും ജനങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ വിഷയത്തിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും കലക്ടർക്ക് സമർപ്പിക്കണം.

Samayam Malayalam 31 Mar 2020, 5:58 pm
കോഴിക്കോട് : ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കി. ജില്ലയ്ക്കുള്ളിൽ ചരക്കുകൾക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നൽകുന്ന പാസ് ഇല്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269, 188 പ്രകാരം നടപടി സ്വീകരിക്കണം.
Samayam Malayalam coronavirus


Also Read: ശബരിമലയില്‍ വിഷു ദര്‍ശനമില്ല; ക്ഷേത്രങ്ങളിലെ പൂജ സമയം ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് കാലാവധി നീട്ടി

ചരക്കുകൾക്കും സേവനത്തിനുമായി ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് പോകുന്ന വാഹനങ്ങൾക്ക് ജില്ലാ കലക്ടർ നൽകുന്ന പാസ് ഇല്ലാത്ത പക്ഷവും ഐപിസി 269, 188 പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികൾക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കുകയും, അതിർത്തി കടന്ന് വാഹനങ്ങളും ജനങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ വിഷയത്തിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും കലക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

Also Read: വ്യാജമദ്യ നിർമ്മാണം: അർത്തുങ്കലില്‍ അഞ്ച് പേര്‍ പിടിയില്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ കർശനമായി പാലിക്കേണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയിലെ പല സ്ഥലങ്ങളിലും ജനങ്ങളും വാഹനങ്ങളും ലോക്ക് ഡൗൺ വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കാതെ റോഡിൽ ഇറങ്ങുന്നതും വിലക്ക് ലംഘിച്ച് ജില്ലാ അതിർത്തികൾ കടന്ന് യാത്ര ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്