ആപ്പ്ജില്ല

"യൂണിഫോം അഴിച്ചുവന്നാല്‍ ചവിട്ടിക്കൂട്ടും, തിരിച്ച് വീട്ടില്‍ കയറില്ല", പോലീസിനെതിരെ സിപിഎം നേതാവിന്‍റെ കൊലവിളി

പുതുവത്സര ദിനത്തില്‍ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഹേമന്ദിനെ സിപിഒ വിശ്വനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമായത്.

Samayam Malayalam 11 Jan 2021, 9:28 am
കോഴിക്കോട്: പോലീസിനെതിരെ കൊലവിളിയുമായി പോലീസ്. ചോമ്പാലെ പോലീസ് സ്റ്റേഷിനെ സിവില്‍ പോലീസ് ഓഫീസറുടെ പേരെടുത്ത് പറഞ്ഞാണ് ഭീഷണി. ഒഞ്ചിയത്ത് സിപിഎം ഏരിയാകമ്മിറ്റി അംഗം ഈഎം ദയാനന്ദന്‍റെ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് നേതാവിന്‍റെ കൊലവിളി.
Samayam Malayalam cpm onchiyam area committee member e m dayanandans speech against vadakara police
"യൂണിഫോം അഴിച്ചുവന്നാല്‍ ചവിട്ടിക്കൂട്ടും, തിരിച്ച് വീട്ടില്‍ കയറില്ല", പോലീസിനെതിരെ സിപിഎം നേതാവിന്‍റെ കൊലവിളി


​പൊതു പരിപാടിയിലെ പ്രസംഗം

പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഭീഷണി. പുതുവത്സര ദിനത്തില്‍ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഹേമന്ദിനെ സിപിഒ വിശ്വനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമായത്. പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ പ്രാദേശിക നേതാക്കള്‍ പോലീസിനെതിരെ കയര്‍ത്ത് സംസാരിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

​ഭീഷണി

അച്ഛന് പിറന്നവനാണെങ്കില്‍ കാക്കി അഴിച്ചുവെച്ച് ഹേമന്ദിനു നേരെ കളിക്ക്. നിന്നെ ചവിട്ടിക്കൂട്ടും, ഇനി കളിച്ചാല്‍ നീ വീട്ടിലെത്തില്ല. ഹേമന്ദിന്‍റെയും വിശ്വനാഥന്‍റെയും പേരെടുത്ത് പറഞ്ഞായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. യൂണിഫോം ഇല്ലാതെ പുറത്ത് വന്നാല്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. വിവാദ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

​അധ്യാപകനെതിരെ കാല്‍വെട്ടുമെന്ന പരാതി

കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. കെഎം ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍, കള്ളവോട്ട് തടഞ്ഞ കാസര്‍കോട് ബേക്കല്‍ ആലക്കോട് ബൂത്തിലെ പ്രിസൈഡിങ്ങ് ഫീസറായിരുന്നു ശ്രീകുമാര്‍. ഇദ്ദേഹം കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞപ്പോള്‍ എംഎല്‍എ ഭീഷണിപ്പെടുത്തി എന്നായിരുന്നു എഫ്ബി പോസ്റ്റില്‍ കുറിച്ചിരുന്നത്. കാല്‍വെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് മറ്റൊരു നേതാവിന്‍റെ ഭീഷണിയചും പുറത്ത് വന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്