ആപ്പ്ജില്ല

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് മേയര്‍, ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

നടക്കാവ് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ആഴ്ചവട്ടം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ കസേര അലങ്കരിച്ചും അധ്യാപന രംഗത്തെ ദീർഘനാളത്തെ പരിചയത്തിനും ശേഷമാണ് ഡോ.ബീന ഫിലിപ്പ് കോഴിക്കോടിന്‍റെ മേയർ സ്ഥാനത്തേക്കു എത്തുന്നത്.

| Edited by Samayam Desk | Lipi 19 Dec 2020, 9:12 pm
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ 58 വർഷത്തെ ചരിത്രത്തിൽ വനിതകൾ മേയറാവുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണ് 2020 ലേത്. തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ
Samayam Malayalam Dr. Beena Philip and Kanathil Jameela

ഡോ.ബീന ഫിലിപ്പ് ഇനിയുള്ള അഞ്ച് വര്‍ഷക്കാലം മേയർ സ്ഥാനം അലങ്കരിക്കുക. നടക്കാവ് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ആഴ്ചവട്ടം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ കസേര അലങ്കരിച്ചും അധ്യാപന രംഗത്തെ ദീർഘനാളത്തെ പരിചയത്തിനും ശേഷമാണ് ഡോ.ബീന ഫിലിപ്പ് കോഴിക്കോടിന്‍റെ മേയർ സ്ഥാനത്തേക്കു എത്തുന്നത്.

Also Read: ബിജെപി എന്തുകൊണ്ട് തോറ്റു? നടന്‍ കൃഷ്ണകുമാറിന് ട്രോളന്മാരോട് പറയാനുള്ളത് ഇതാണ്... ചിലപ്പോള്‍ മത്സരിക്കാനും സാധ്യത!!

പൊറ്റമ്മൽ വർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച ബീന ഫിലിപ്പ് 652 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജിയിച്ചത്. സർക്കാർ സ്കൂളിന്‍റെ മുഖം മാറ്റൽ പദ്ധതിക്ക് തുടക്കമിട്ട നടക്കാവ് സ്കൂളിലെ പ്രിസം പദ്ധതിയുടെ ആശയ രൂപവത്കരണത്തിലും ബീന ഫിലിപ്പ് പങ്കാളിയായിരുന്നു.
കോട്ടൂളി ഡിവിഷനില്‍ നിന്ന് മത്സരിച്ച ആര്‍ട്സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എസ് ജയശ്രീയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ബീന ഫിലിപ്പിന് നറുക്ക് വീഴുകയായിരുന്നു. കപ്പക്കൽ വാ‍ര്‍ഡിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മുസാഫിര്‍ അഹമ്മദാണ് ഡെപ്യൂട്ടി മേയർ. ജില്ലാകമ്മിറ്റി അംഗമായ കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്