ആപ്പ്ജില്ല

ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിക്കുന്നു... കോഴിക്കോട് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി പോലീസ്

പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലോടുന്നതും പകർത്തി പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എവി ജോര്‍ജ്ജ് പറഞ്ഞു.

Samayam Malayalam 6 Apr 2020, 8:30 pm
കോഴിക്കോട്: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി കോഴിക്കോട് പോലീസ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും പൊതുജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ഊർജിതമാക്കിയത്.
Samayam Malayalam Drone Kozhikode

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി. ഡ്രോണ്‍ ക്യാമറ എക്‌സ്പര്‍ട്ട് സജീഷ് ഒളവണ്ണയാണ് പ്രവര്‍ത്തനം നിയന്ത്രിച്ചത്.

Also Read: കോടതി വിധിയിലും കുലുങ്ങാതെ കര്‍ണ്ണാടക; കാസര്‍കോട് ചികില്‍സകിട്ടാതെ മരിക്കുന്നവരുടെ എണ്ണം പത്തായി!

പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലോടുന്നതും പകർത്തി പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം തുടരും. കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം ഒഴിവാക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വീടിൻ്റെ പാലുകാച്ചൽ മാറ്റിവെച്ച് പാവപ്പെട്ടവർക്ക് കൈത്താങ്ങായി യുഎഇ മലയാളി, പുനലൂരിലെ നല്ല മനസ്

ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. റോഡുകള്‍ക്ക് പുറമേ ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് കണ്ടെത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിക്കും. കണ്‍ട്രോള്‍ റൂം അസിസ്റ്റൻ്റ് കമ്മീഷണർ എല്‍. സുരേന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രേമദാസ് ഇരുവള്ളൂര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ കെ സുദര്‍ശനന്‍, അസിസ്റ്റൻ്റ് കമ്മീഷണർ (ഡിസിആര്‍സിപി) ടി.പി രഞ്ജിത്ത്, എസ്.ഐ ടി.എം നിതീഷ്, ഐ.പി ജി. ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്