ആപ്പ്ജില്ല

മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജെസിബി കത്തിച്ചു! വീഡിയോ കാണാം

കോഴിക്കോട്ടെ നാദാപുരത്ത് ജെസിബി കത്തിച്ചു. മലയോര ഹൈവേയുടെ ഉദ്ഘാടനത്തിനു മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. റോഡ് പ്രവൃത്തിക്കായി എത്തിച്ച ജെസിബിയാണ് കത്തിച്ചത്.

guest Radhakrishnan | Lipi 27 Jan 2022, 11:54 pm

ഹൈലൈറ്റ്:

  • നാദാപുരത്ത് ജെസിബി കത്തിച്ചു.
  • റോഡ് പ്രവൃത്തിക്കായി എത്തിച്ച ജെസിബി ആണ് കത്തിച്ചത്.
  • പോലീസ് അന്വേഷണം ആരംഭിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
നാദാപുരം (Kozhikode): മലയോര ഹൈവേയുടെ ഉദ്ഘാടനത്തിനു മണിക്കൂറുകൾക്ക് മുമ്പ് റോഡ് പ്രവൃത്തിക്കായി എത്തിച്ച ജെസിബി തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി പോലീസ് പരിധിയിലെ മുള്ളമ്പത്ത് പയ്യെക്കണ്ടയിലാണ് സംഭവം. നാദാപുരം മണ്ഡലത്തിലൂടെ കടന്നുപോവുന്ന കുളങ്ങരത്ത്-നരിപ്പറ്റ-വാളൂക്ക് റോഡിന്റെ പ്രവൃത്തിക്കാണ് ജെസിബി എത്തിച്ചത്. വ്യാഴാഴ്ച്ച രാവിലെ മലയോര ഹൈവേയുടെ അളവെടുപ്പ് പ്രവൃത്തി ഉദ്ഘാടനം മുടിക്കൽ പാലത്തിന് സമീപം നാദാപുരം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കാനിരിക്കെ വ്യാഴാഴ്ച്ച പുലർച്ചെയാണ് കണ്ണൂർ പേരാവൂരിലെ കെ കെ ബിൽഡേഴ്സ് കൺസ്ട്രക്ഷൻ കമ്പനിയുടെ ജെസിബി കത്തിച്ചത്.
കോഴിക്കോട്ട് 6 പെൺകുട്ടികളെ കാണാതായി

കിഫ്ബിയിൽ നിന്നനുവദിച്ച 48 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണ പ്രവർത്തനത്തിൻ്റെ ഭാഗമായി എത്തിച്ച സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പയ്യേക്കണ്ടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർമിച്ച താൽക്കാലിക യാർഡിലായിരുന്നു ജെസിബി. പുലർച്ചെ മൂന്നരയോടെയാണ് ജെസിബിയിൽ തീ പടർന്നു പിടിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് നാദാപുരം ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ജെസിബി ഭാഗികമായി കത്തി നശിച്ചു.

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റവിട നസീറിനെ വെറുതെ വിട്ടു, എൻഐഎക്ക് തിരിച്ചടി

റോഡ് നിർമാണത്തിനായി ബുധനാഴ്ച്ച സ്ഥലത്ത് കുഴൽ കിണർ നിർമിക്കുന്നതിനിടെ പ്രദേശവാസികളായ ചിലർ എതിർപ്പ് പ്രകടിപ്പിക്കുകയും സാധന സാമഗ്രികളുമായെത്തിയ ലോറി തടയുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ബാക്കി കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം എന്ന തീരുമാനത്തിൽ പ്രതിഷേധക്കാർ പിൻവാങ്ങുകയും ചെയ്തിരുന്നു. കൂടാതെ റോഡ് പ്രവൃത്തിക്കായി ഇതര സംസ്ഥാനതൊഴിലാളികൾക്ക് താമസിക്കാൻ താൽക്കാലിക ഷെഡ്ഡ് നിർമാണ പ്രവർത്തനം നടത്തുന്നതിനും ചിലർ എതിർപ്പ് പ്രകടിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കുഞ്ഞു ജീവന് പുനർജന്മം; രാഷ്ട്രപതിയുടെ പുരസ്കാര നിറവിൽ മയൂഖ

നാദാപുരം ഡിവൈഎസ്പി അശ്വ കുമാർ, കുറ്റ്യാടി എസ്ഐ പി ഷമീർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറൽ സയൻ്റിഫിക് വിദഗ്ദ എ കെ സബീനയുടെ നേതൃത്വത്തിൽ സയൻ്റിഫിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കെ കെ ബിൽഡേഴ്സ് പ്രൊജക്ട് ഓഫീസർ പി വി വൈശാഖിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

Topic: Kozhikode News, Nadapuram, Nadapuram JCB Fire

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്