ആപ്പ്ജില്ല

'ആർഎംപിയോട് കെപിസിസി വിശ്വാസ വഞ്ചന കാണിച്ചു'; തുറന്നടിച്ച് കെ മുരളീധരൻ! വടകരയിൽ പ്രചാരണത്തിനിറങ്ങില്ല, വീഡിയോ

യുഡിഎഫ്-ആര്‍എംപി ധാരണക്കുവിരുദ്ധമായി പത്രിക നല്‍കിയ കോണ്‍ഗ്രസുകാരന് കൈപ്പത്തി ചിഹ്നം നൽകിയതിൽ കെ മുരളീധരൻ എംപിയുടെ പ്രതിഷേധം. ആർഎംപിയോട് കെപിസിസി വിശ്വാസ വഞ്ചന കാണിച്ചുവെന്നും പ്രചാരണത്തില്‍ നിന്ന്​ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Lipi 25 Nov 2020, 10:25 pm
കോഴിക്കോട്: യുഡിഎഫ്-ആര്‍എംപിഐ ധാരണക്കുവിരുദ്ധമായി പത്രിക നല്‍കിയ കോണ്‍ഗ്രസുകാരന് കൈപ്പത്തി ചിഹ്നം നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. യുഡിഎഫ് സ്ഥാനാര്‍ഥിയാരെന്നത് തീര്‍പ്പാകാത്ത സാഹചര്യത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കെ മുരളീധരന്‍ എംപി വ്യക്തമാക്കി.

Also Read: ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; യുവാവിൻ്റെ തുടയെല്ലുകൾ തകർന്നു, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ആർഎംപിയോട് കെപിസിസി വിശ്വാസ വഞ്ചന കാണിച്ചെന്നും, ധാരണകൾ ലംലിച്ച് കല്ലാമലയിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയെ നിർത്തിയത് തെറ്റാണെന്നും മുരളീധരൻ പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ യുഡിഎഫ് സംവിധാനത്തിനു തന്നെ ക്ഷീണമുണ്ടാക്കുന്നതാണ്. തെരഞ്ഞെടുപ്പിനെ വളരെ ആവേശപൂര്‍വം സമീപിക്കുന്ന പ്രവര്‍ത്തകരെ ഇത്തരം കാര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Also Read: ലീഗിനെ പൂട്ടി, ഇനി കോൺഗ്രസോ? വിജിലൻസ് അന്വേഷണത്തെ പേടിയില്ലെന്ന് എം കെ രാഘവൻ... വീഡിയോ!

നിലവില്‍ വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ നാല് പഞ്ചായത്തുകളിലും യുഡിഎഫ്-ആര്‍എംപിഐ ധാരണപ്രകാരം ജനകീയമുന്നണി എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസിലെ കെ പി ജയകുമാറാണ് കൈപ്പത്തി ചിഹ്നം സ്വന്തമാക്കിയത്. എന്നാല്‍ യുഡിഎഫുമായുണ്ടാക്കിയ ധാരണപ്രകാരം ആര്‍എംപിഐയിലെ സി സുഗതനാണ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുരളീധരൻ എംപിയുടെ ഈ നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടിയാകും.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്