ആപ്പ്ജില്ല

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം: കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

2019 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിനോദയാത്രകക്കിടെയായിരുന്നു വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയത്. കമറുദ്ദീനെ നേരത്തെ തന്നെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

Lipi 16 Sept 2020, 10:16 am
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ കോളേജ് അധ്യാപകനെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജിലെ മലയാളം അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് സ്വദേശി കമറുദ്ദീന്‍ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനി പറഞ്ഞിരുന്നത്.
Samayam Malayalam kamaruddeen parappil
കമറുദ്ദീന്‍ പരപ്പിൽ


Also Read: കോഴിക്കോട് കെഎസ്‍യു മാർച്ചിൽ സംഘർഷം; ജലപീരങ്കി, ലാത്തിചാര്‍ജ്... നിരവധി പ്രവ‍ര്‍ത്തര്‍ക്ക് പരിക്ക്

സീറ്റില്‍ അടുത്തിരുന്ന അധ്യാപകന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കമറുദ്ദീനെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഫറോക്ക് സ്റ്റേഷനില്‍ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. കേള്‍വി വൈകല്യമുള്ള വിദ്യാര്‍ഥിനിക്കു സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മൊഴി എഴുതിവാങ്ങി.

Also Read: 'മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും തമ്മിൽ ബന്ധം'; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കരുണ സ്‌പെഷ്യല്‍ സ്‌കൂളിന്റെ സഹായവും മൊഴിയെടുക്കാന്‍ ഉപയോഗപ്പെടുത്തി. ഭയം കാരണം 2019 ഡിസംബര്‍ ആറിനുനടന്ന സംഭവം വിദ്യാര്‍ഥിനി ഫെബ്രുവരിയിലാണ് അറിയിച്ചത്. അസിസ്റ്റന്റ് കമ്മിഷണര്‍ (സൗത്ത്) എ.ജെ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ. ഉണ്ണി, സി.പി.ഒ.മാരായ രമേഷ്ബാബു, സുജിത്ത്, ജാനേഷ് കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അധ്യാപകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്