ആപ്പ്ജില്ല

നിയമലംഘകർ ഇനി 'വെള്ളം കുടിക്കും'! ഡിജിറ്റലായി മോട്ടോര്‍ വാഹന വകുപ്പ്!

കോഴിക്കോട് ജില്ലയിലെ വാഹന പരിശോധന ഇനി ഡിജിറ്റല്‍ രൂപത്തില്‍. ഒന്‍പത് ഇ– പോസ് മെഷീനുകൾ ജില്ലയിലെത്തി. ഇതോടെ രസീത് എഴുതി നല്‍കുന്ന പഴയ രീതിക്ക് അവസാനം.

Lipi 14 Aug 2020, 8:41 pm
കോഴിക്കോട്: നവീകരണത്തിൻ്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ ഡിജിറ്റല്‍ രീതിയിലുള്ള വാഹന പരിശോധന കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് രസീത് എഴുതി നല്‍കുന്ന പഴയ രീതിയാണ് ഇതോടെ അവസാനിക്കുന്നത്.
Samayam Malayalam വാഹന പരിശോധന

വാഹന പരിശോധന, പിഴ ചുമത്തല്‍ എന്നിവ പൂര്‍ണമായും ഡിജിറ്റല്‍ സമ്പ്രദായത്തിലേക്കു മാറുന്നതിന്റെ ഭാഗമായി ഒന്‍പത് ഇ– പോസ് മെഷീനുകളാണ് കോഴിക്കോട്ടെത്തിയത്.

Also Read: മുഖ്യമന്ത്രി എത്രത്തോളം ഉപ്പ് തിന്നിട്ടുണ്ടോ, അത്ര തന്നെ വെള്ളം കുടിക്കും: വിമര്‍ശനവുമായി പികെ കൃഷ്ണദാസ്‌

ജില്ലയിലെ എട്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് മെഷീനുമായി നിരത്തിലിറങ്ങുക. വാഹന്‍, സാരഥി എന്നീ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഇ പോസ് മെഷീനില്‍ ഇ ചലാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇ ചലാനില്‍ ഒരു കേസ് എഴുതുമ്പോള്‍ ഓട്ടോമാറ്റിക് ആയി വാഹനത്തിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകും. വാഹനത്തിന്റെ ഫോട്ടോയും ലൈസന്‍സ് നമ്പറും ക്ലിക്ക് ചെയ്യുന്നതിലൂടെ നിയമലംഘനകള്‍ രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി പിഴത്തുക ഡിസ്‌പ്ലേ ചെയ്യും. ഉദ്യോഗസ്ഥന് പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ ടാക്‌സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്, പൊല്യൂഷന്‍ തുടങ്ങിയവയുടെ എല്ലാം വിവരങ്ങള്‍ ഉടനടി ലഭിക്കും.

Also Read: കോഴിക്കോട് സ്വര്‍ണവ്യാപാര സ്ഥാപനത്തില്‍ റെയ്ഡ്; 1.89 കോടിയുടെ ആഭരണങ്ങള്‍ പിടിച്ചടുത്തു

രാജ്യത്തെവിടെയുമുള്ള വാഹനങ്ങളുടെ വിവരങ്ങളും ലൈസന്‍സ് വിവരങ്ങളും പരിശോധനാ വേളയില്‍ ലഭ്യമാകും. ചുമത്തുന്ന പിഴ സംഭവ സ്ഥലത്ത് വെച്ച് കാര്‍ഡ് ഉപയോഗിച് സ്വയ്പ് ചെയ്തു അടക്കാനും സൗകര്യമുണ്ട്. കാര്‍ഡില്ലാത്തപക്ഷം പിന്നീട് ഓണ്‍ലൈനായി അക്ഷയ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും പിഴ അടയ്ക്കാം. ഡിജിറ്റല്‍ രീതിയിലുള്ള ആദ്യദിവസത്തെ പരിശോധയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനുപ് വര്‍ക്കി, കോഴിക്കോട് ആര്‍ടിഒ വി മോഹന്‍ദാസ് , മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രഭാനു, സനല്‍ മണപള്ളി, രണ്‍ദീപ്, രവീഷ് , ജയന്‍ , രാംകുമാര്‍, ഷബീര്‍ മുഹമ്മദ്,അനൂപ് മോഹന്‍, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

Also Read: കോഴിക്കോട് മോഷണ സംഘം അറസ്റ്റില്‍; കണ്ടെടുത്തത് 50 ലക്ഷത്തിന്‍റെ തൊണ്ടി മുതല്‍, നിരവധി കേസുകളുടെ ചുരുളഴിഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്