ആപ്പ്ജില്ല

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘനം; കോഴിക്കോട്ട് 156 പേര്‍ക്കെതിരേ കേസ്, പിടിച്ചെടുത്തത് 99 വാഹനങ്ങള്‍

ഏതാനും ചരക്കുവാഹനങ്ങളും അവശ്യയാത്രക്കാരുടെ ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. കര്‍ശന പരിശോധനയുമായി പോലീസും രംഗത്തുണ്ടായിരുന്നു. റോഡുകളില്‍ വാഹനം കുറുകെയിട്ടും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചുമായിരുന്നു പലയിടങ്ങളിലെയും പോലീസ് പരിശോധന.

Samayam Malayalam 11 May 2020, 11:30 am
കോഴിക്കോട്: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ച നിയമം ലംഘിച്ചു പുറത്തിറങ്ങിയ 156 പേര്‍ക്കെതിരേ കേസെടുത്തു. അനാവശ്യമായി നിരത്തിലിറക്കിയ 99 വാഹനങ്ങള്‍ പിടിച്ചെടുത്തു. സിറ്റി, റൂറല്‍ പരിധികളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള കണക്കാണിത്. സിറ്റി പോലീസ് പരിധിയില്‍ 85 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 76 വാഹനങ്ങളാണ് പിടികൂടിയത്. റൂറലില്‍ 71 കേസുകളെടുത്തു. 23 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Samayam Malayalam Kozhikode Map


Also Read: കൊവിഡിൽ മരണമാസായി സിപിഎം... കണ്ണൂരില്‍ പാർട്ടി ഓഫിസുകളും കെട്ടിടങ്ങളും കെയർ സെന്‍ററുകളാക്കി!

ഞായറാഴ്ചത്തെ നിയന്ത്രണങ്ങളോട് ഭൂരിഭാഗം ജനങ്ങളും സഹകരിച്ചതായാണ് അധികൃതരുടെ വിലയിരുത്തല്‍. ആളൊഴിഞ്ഞ നിലയിലായിരുന്നു നിരത്തുകള്‍. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വ്യാപാരം നടന്നിരുന്ന വലിയങ്ങാടി, പാളയം മാര്‍ക്കറ്റുകളടക്കം പ്രവര്‍ത്തിച്ചില്ല. ചിലയിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നെങ്കിലും ഉപഭോക്താക്കള്‍ നന്നേ കുറവായിരുന്നു.

Also Read: ആശ്വാസം വഴിമാറി; രാജ്യത്തെ ആദ്യ കൊവിഡ് ബാധിത ജില്ലയായ തൃശൂരില്‍ വീണ്ടും കടുത്ത ജാഗ്രത

ഏതാനും ചരക്കുവാഹനങ്ങളും അവശ്യയാത്രക്കാരുടെ ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. കര്‍ശന പരിശോധനയുമായി പോലീസും രംഗത്തുണ്ടായിരുന്നു. റോഡുകളില്‍ വാഹനം കുറുകെയിട്ടും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചുമായിരുന്നു പലയിടങ്ങളിലെയും പോലീസ് പരിശോധന. പട്രോളിംഗ് സംഘങ്ങളും സജീവമായിരുന്നു. പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമായിരുന്നില്ല. ഇവ തടസമില്ലാതെ നടന്നു.

Also Read: വെന്‍ലോക് ആശുപത്രിയിൽ രണ്ട് കൊവിഡ് രോഗികളുടെ നില അതീവഗുരുതരം, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക

അതേസമയം സണ്‍ഡേ ലോക്ക്ഡൗണ്‍ സംബന്ധിച്ച നിര്‍ദേശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി വ്യാപാരികള്‍ പരാതിപ്പെട്ടു. ചിലയിടങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറക്കാനായില്ല. എന്നാല്‍ ചില വന്‍കിട സ്ഥാപനങ്ങള്‍ തുറന്നിരുന്നു. വരുംദിവസങ്ങളില്‍ ഏതെല്ലാം കടകള്‍ എത്രസമയം തുറക്കാമെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്