ആപ്പ്ജില്ല

മഹാരാഷ്ട്രയിലെ ഉള്ളിക്കച്ചവടക്കാരനെ വഞ്ചിച്ചു; നാദാപുരത്ത് റിട്ട. അധ്യാപകൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഉള്ളി വ്യാപാരിയെ വഞ്ചിച്ചെന്ന പരാതിയിൽ റിട്ട. അധ്യാപകൻ അറസ്റ്റിലായി. കോഴിക്കോട് നാദാപുരത്താണ് സംഭവം. പേരോട് സ്വദേശി സൂപ്പിക്കുട്ടി ആണ് അറസ്റ്റിലായത്.

guest Radhakrishnan | Lipi 30 Jun 2022, 12:32 pm

ഹൈലൈറ്റ്:

  • ഉള്ളി വ്യാപാരിയെ വഞ്ചിച്ചെന്ന പരാതിയിൽ റിട്ട. അധ്യാപകൻ അറസ്റ്റിൽ.
  • കോഴിക്കോട് നാദാപുരത്ത് ആണ് സംഭവം.
  • പേരോട് സ്വദേശി സൂപ്പിക്കുട്ടിയാണ് പിടിയിലായത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kozhikode Retired Teacher Cheating Case Arrest
പിടിയിലായ സൂപ്പിക്കുട്ടി.
നാദാപുരം: മഹാരാഷ്ട്ര സ്വദേശിയായ ഉള്ളി വ്യാപാരിയെ വഞ്ചിച്ചെന്ന പരാതിയിൽ നാദാപുരം സ്വദേശിയായ റിട്ട. അധ്യാപകനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തു. പേരോട് സ്വദേശി പെരിഞ്ചാണ്ടിയിൽ സൂപ്പിക്കുട്ടി (61) യെയാണ് പൂനെ മാർക്കറ്റ് യാർഡ് ഇൻസ്പെക്ടർ കാംബ്ലി നാദാപുരം പേരോട്ടെ പ്രതിയുടെ വീട്ടിലെത്തി അറസ്റ്റു ചെയ്തത്. മാർക്കറ്റ് യാർഡിലെ ഉള്ളി വ്യാപാരി ദനഞ്ജയ് ദുമാളിൻ്റെ പരാതിയിലാണ് പോലീസ് സൂപ്പിക്കുട്ടിയെ അറസ്റ്റ് ചെയ്തത്.
പേരോട് സ്വദേശിയായ നൂറ്‌ദീൻ, ഭാര്യ, സൂപ്പിക്കുട്ടി എന്നിവർ ചേർന്ന് 24 ലക്ഷം രൂപ വഞ്ചിച്ചെന്നാണ് പരാതി. പരാതിയെ തുടർന്ന് നൂറ്ദീൻ ഉൾപ്പെടെ മൂന്നുപേരെ പ്രതിചേർത്ത് മാർക്കറ്റ് യാർഡ് പോലീസ് 190/ 21 ക്രൈം നമ്പറിൽ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായ പേരോട് സ്വദേശീ നൂറ്ദീനെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തതായി ഇൻസ്പെക്ടർ പറഞ്ഞു.

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ചു, കാർ കത്തിച്ചു: 3 പ്രതികൾ അറസ്റ്റിൽ

ബുധനാഴ്ച്ച രാവിലെ നാദാപുരത്തെത്തിയ എസ്ഐയും സംഘവും സൂപ്പിക്കുട്ടിയെ കണ്ടെത്താൻ നാദാപുരം പോലീസിൻ്റെ സഹായം തേടുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ പോലീസ് സൂപ്പിക്കുട്ടിയെ കസ്റ്റഡിയിലെടുത്ത് നാദാപുരം സ്റ്റേഷനിൽ എത്തിച്ചു. ദനഞ്ജയ് പരാതി നൽകിയ വിവരം സൂപ്പിക്കുട്ടിയെ വാട്സാപ്പ് വഴിയും പോസ്റ്റൽ ലെറ്റർ വഴിയും അറിയിച്ചതായും പോസ്റ്റൽ ലെറ്റർ റിസീവ് ചെയ്യാതെ മടക്കി അയക്കുകയും ചെയ്തതായി മാർക്കറ്റ് യാർഡ് എസ്ഐ പറഞ്ഞു.

കർണാടകയിൽ നിന്നും കാണാതായ യുവതിയെ തൂണേരിയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവും കസ്റ്റഡിയിൽ

കേസിൽ ഉൾപ്പെട്ട യുവതിക്കായി പേരോട്ടെ വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. ഉച്ചയോടെ നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതിയുടെ ട്രാൻസിറ്റ് വാറൻഡിൽ പൂനെയിലേക്ക് കൊണ്ടുപോയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്